05 July Saturday

പുതിയ ബജറ്റ്‌ ഫോണുമായി നോകിയ; സി20 പ്ലസ് വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 1, 2021

കൊച്ചി > എച്ച്എംഡി ഗ്ലോബൽ പുതിയ മോഡൽ നോകിയ സി20 പ്ലസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.6 ജിഗാഹെട്‌സ് ഒക്‌ടാ-കോർ പ്രോസസർ, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റം, 6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ഇരട്ട പിൻക്യാമറ, അഞ്ച് എംപി സെൽഫി ക്യാമറ, 4950 എംഎഎച്ച് ബാറ്ററി, ഫെയ്‌സ് അൺലോക്ക് തുടങ്ങിയവയോടെയാണ് ഈ സ്‌മാർട്ട്ഫോൺ എത്തിയിരിക്കുന്നത്.

ഒരുവർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റി കമ്പനി ഉറപ്പ് നൽകുന്നു. ഓഷ്യൻ ബ്ലൂ, ഡാർക് ഗ്രേ നിറങ്ങളിൽ ലഭ്യമാകും. രണ്ട് ജിബി 32 ജിബി മോഡലിന്  8999 രൂപയും മൂന്ന് ജിബി 32 ജിബിക്ക്‌ 9999 രൂപയുമാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top