19 April Friday

ഇൻഡിവുഡ്‌ ബില്ല്യണേഴ്‌സ്‌ ക്ലബ്ബിന്റെ കേരള ചാപ്‌റ്റിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

കൊച്ചി>യുഎഇ ആസ്‌ഥാനമായ ഏരീസ്‌ ഗ്രൂപ്പിന്റെ 10 ബില്ല്യൻ യുഎസ്‌ ഡോളർ പദ്ധതിയായ പ്രോജക്റ്റ്‌ ഇൻഡിവുഡിന്റെ  കേരളാ ഘടകത്തിന്‌ തുടക്കമായി 100 കോടിക്കുമേൽ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോർപറേറ്റുകളുടെയും സംഘടനയാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് അഥവാ ഐബിസി

കൊച്ചി ക്രൗൺ പ്ളാസയിൽ നടക്കുന്ന  ചടങ്ങിൽ ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്റെ കേരളാചാപ്റ്ററിന്റെ ഉൽഘാടനവും ഇൻഡിവുഡ് ബിസിനസ് എക്സലൻസ് അവാർഡുകളുടെ വിതരണവും നടന്നു.  ചടങ്ങിൽ നടനും എം എൽ എയുമായ മുകേഷും ഭാര്യ മേതിൽ ദേവികയും വിശിഷ്ടാഥിതികളായിരുന്നു. പ്രളയ രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മൽസ്യ തൊഴിലാളികളെയും, നാവിക സേനയെയും ചടങ്ങിൽ ആദരിച്ചു.

ഒക്ടോബർ 5 ന് പുറത്തിറങ്ങുന്ന ഏരീസ് ഗ്രൂപ്പിന്റെ രണ്ടാം സി എസ് ആർ ചിത്രമായ ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാരുടെ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും ചടങ്ങിൽ പരിചയപ്പെടുത്തി.

പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി 40 ഭവനങ്ങൾ നിർമ്മിച്ചുനല്കാനൊരുങ്ങുകയാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിലെ അംഗമായ കോൺഫിഡന്റ് ഗ്രൂപ്പ്. കേരളീയർക്ക് മുപ്പതും കൂർഗ് നിവാസികൾക്ക് പത്തുമെന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന, ഏഴുകോടിയോളം രൂപ ചിലവു വരുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും കോൺഫിഡന്റ് ഗ്രൂപ്പ് സി ഇ ഒ സി.ജെ. റോയ് നിർവ്വഹിച്ചു.

നൂറോളം പ്രളയബാധിത ഭവനങ്ങൾ പുനർനിമ്മിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സി ഇ ഒയും പ്രോജക്റ്റ് ഇൻഡിവുഡിന്റെ സ്ഥാപകനുമായ സോഹൻ റോയ് പ്രഖ്യാപിച്ചു.

2017 ഡിസംബറിൽ ഹൈദരാബാദിൽ തുടക്കം കുറിച്ച ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ  ഇന്ത്യയിലെ ശതകോടീശ്വരന്മാരെ ഒന്നിപ്പിക്കുന്ന സംഘടന എന്ന നിലയിൽ പ്രാധാന്യം ആർജ്ജിച്ചിട്ടുണ്ട്. രണ്ടായിരത്തോളം കോടീശ്വരന്മാരുടെ ശൃംഖലയാണ് ഇൻഡിവുഡ് കൺസോഷ്യം. അടുത്ത 5 വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ആയിരത്തോളംചിത്രങ്ങൾ നിർമ്മിക്കുവാനാണ് ഇൻഡിവുഡിന്റെ പദ്ധതി.

ഏരീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ‘ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ’സിനിമയുടെ വരുമാനത്തിന്റെ 25ശതമാനം സിനിമാ മേഖലയുടെ ഉന്നമനത്തിനായി വിനിയോഗിക്കാൻനേരത്തേ തന്നെ ഏരീസ് ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ശേഷിക്കുന്ന 75 ശതമാനത്തിൽ 50 ശതമാനം മഴക്കെടുതിയിൽ നശിച്ചു പോയ വീടുകളുടെപുനർനിർമ്മാണത്തിനും, 25 ശതമാനം പ്രളയബാധിർക്കും, അവരുടെ രക്ഷാപ്രവർത്തനങ്ങൾക്കുമായി ചെലവിടും. സംസ്ഥാനത്തെ നൂറോളം പ്രമുഖ തീയേറ്ററുകളിൽ ചിത്രം ഒക്ടോബർ 5 ന് പ്രദർശനത്തിനെത്തും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top