29 March Friday

ജാപ്പനീസ് യാകുള്‍ട്‌ കേരള വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

കൊച്ചി > ലോക ആരോ​ഗ്യ പാനീയവിപണിയിൽ പ്രസിദ്ധമായ ജാപ്പനീസ് യാകുൾട്‌  ഇപ്പോൾ കേരളത്തിലും ലഭ്യം. ലാക്‌റ്റോബാസിലസ് കസൈ സ്‌ട്രെയിൻ ഷിറോറ്റ (എൽസിഎസ്) എന്ന ഉപകാരികളായ ബാക്റ്റീരിയ  ഉൾക്കൊള്ളുന്ന പ്രോബയോടിക് മിൽക് ഡ്രിങ്കാണ് യാകുൾട്. ഇത് ദഹനേന്ദ്രിയവ്യൂഹത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി രോഗപ്രതിരോധശക്തി വർധിപ്പിക്കുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 

ജപ്പാനിലെ ഡോ. മിനോരു ഷിരോറ്റ വികസിപ്പിച്ചെടുത്ത യാകുൾട് യൂറോപ്യൻ കമ്പനിയായ ഡാനോണുമായി ചേർന്നാണ് ഇന്ത്യയിൽ ഉൽപ്പാദനം നടത്തുന്നത്.  കൊച്ചിയിലെ ഹോസ്റ്റ് ഹോസ്പിറ്റാലിറ്റി സ്റ്റോറിന്റെ മാതൃകമ്പനിയായ ചോയ്‌സ് സ്‌പെഷ്യാലിറ്റി ഫുഡ് പ്രൊഡക്‌‌ട്‌സാണ് കേരള വിപണിയിൽ വിതരണം ചെയ്യുന്നത്. യാകുൾട് 65 മില്ലി ലിറ്ററിന്റെ കുപ്പികളിലാണ് എത്തുന്നത്. ലോകത്തെ 39 രാജ്യങ്ങളിലായി ഒരു ദിവസം 3.9 കോടി കുപ്പികൾ വിൽക്കുന്നുണ്ടെന്നും ബംഗളൂരു ന​ഗരത്തിൽ മാത്രം മാസംതോറും 60 ലക്ഷത്തിലേറെ വിൽപ്പനയുണ്ടെന്നും ചോയ്‌സ് സ്‌പെഷ്യാലിറ്റി ഫുഡ് പ്രൊഡക്‌‌ട്‌സ് ഡയറക്ടർ അരുൺ ആന്റണി പറഞ്ഞു. യാകുൾട്, വിറ്റമിൻ ഡിയും ഇയും ചേർത്ത യാകുൾട് ലൈറ്റ് എന്നീ രണ്ടുതരത്തിൽ ലഭ്യമാണ്. 65 മില്ലിയുടെ അഞ്ചെണ്ണമുള്ള പാക്കുകളായാണ് വിൽപ്പന. യാകുൾട് പാക്കിന് 70 രൂപയും ലൈറ്റിന് 85 രൂപയുമാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top