26 April Friday

സ്വർണവില റെക്കോഡ്; 25,120; ഇനിയും കൂടുമെന്ന‌് വ്യാപാരികൾ

വി എം രാധാകൃഷ‌്ണൻUpdated: Friday Jun 21, 2019


തൃശൂർ
സ്വർണ വിപണിയിൽ വൻ കുതിപ്പ്. വ്യാഴാഴ്ച സ്വർണ വില ഗ്രാമിന് 70 രൂപ   വർധിച്ച് പവന് 25,120 രൂപയായി. ഇത് സർവകാല റെക്കോഡാണ്. ബുധനാഴ്ച ഗ്രാമിന് 3070 രൂപയായിരുന്നു. ഒരാഴ്ചയായി വില തുടർച്ചയായി വർധിക്കുകയാണ്.

സ്വർണവില ആദ്യമായി ഗ്രാമിന് 3000 കടന്നത്  2012 അവസാനമാണ്. 2012 നവംബർ 12ന് സ്വർണം ഗ്രാമിന് 3020 രൂപയായതായിരുന്നു ഇതുവരെയുള്ള റെക്കോഡ്. വ്യാഴാഴ്ചതത്തെ വിലക്കുതിപ്പ് നിലവിലുള്ള റെക്കോഡിനെ മറികടന്നു. വരും നാളുകളിൽ വില ഇനിയും കൂടുമെന്നാണ് ആഭരണ വ്യാപാരികൾ നൽകുന്ന സൂചന. ഓണക്കാലത്ത് ഇക്കുറി മികച്ച സ്വർണവിപണിയാണ് പ്രതീക്ഷിക്കുന്നതെന്ന്  കല്യാൺ ജ്വല്ലേഴ്സ് എംഡി ടി എസ് കല്യാണരാമൻ പറഞ്ഞു. സ്വർണത്തിൽ നിക്ഷേപം വർധിച്ചതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ഇവിടെയും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഓഹരിവിപണിയിലെന്ന പോലെ, ബാങ്കിൽ നിക്ഷേപമുണ്ടങ്കിൽ ആർക്കും ഇന്റർനെറ്റ് വഴി സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന  ഇ‐ട്രേഡിങ് കേരളത്തിലും ശക്തിപ്പെട്ടിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top