27 April Saturday
വില്‍പ്പനലക്ഷ്യം 550 കോടി

20% വിലക്കുറവുമായി എല്‍ജി ഓണത്തിനൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 20, 2017

കൊച്ചി > മുന്‍നിര ഉപഭോക്തൃ ഇലക്ട്രോണിക്സ്-ഗൃഹോപകരണ ബ്രാന്‍ഡായ എല്‍ജി ഈ ഓണക്കാലത്ത് 550 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കമ്പനി ഇത്തവണ വിപുലമായ ഓഫറുകളും അവതരിപ്പിക്കുന്നുണ്ടെന്ന് എല്‍ജി ഇന്ത്യ വില്‍പ്പനവിഭാഗം ഡയറക്ടര്‍ സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു. 

ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 20 ശതമാനം വിലക്കുറവ്, 20 രൂപ നല്‍കി എല്‍ജി ഉല്‍പ്പന്നം വാങ്ങാനുള്ള വായ്പാപദ്ധതി, 20 ശതമാനം തുക ആദ്യം നല്‍കി തുടര്‍ന്ന് തവണവ്യവസ്ഥയ്ക്കുള്ള സൌകര്യം, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ഓഫര്‍ എന്നിവയാണ് കമ്പനി  നല്‍കുന്നത്. അധിക വാറന്റി, വിവിധ സമ്മാനങ്ങള്‍ എന്നിവയും ഓണത്തിന് ഒരുമിച്ചാഘോഷിക്കാം എന്ന പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

എല്‍ജി ഒലെഡ് ടെലിവിഷന്‍ ശ്രേണിയില്‍ ഇത്തവണ ഡോള്‍ബി വിഷനും ഡോള്‍ബി അറ്റ്മോസുമുള്ള പുത്തന്‍ നിരയാണ് അവതരിപ്പിക്കുന്നതെന്ന് റീജണല്‍ മാനേജര്‍ പി സുധീര്‍ പറഞ്ഞു. ട്വിന്‍ വാഷിങ്മെഷിന്‍ 21 കിലോയുടെ ഉയര്‍ന്നശേഷിയുള്ളതാണ്്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായതില്‍  ഏറ്റവും വലുപ്പമേറിയതാണ് ഇവ. സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ സാങ്കേതികവിദ്യയിലധിഷ്ഠിതമായ റഫ്രിജറേറ്റര്‍ ഏറ്റവും കുറഞ്ഞ വോള്‍ട്ടേജില്‍ പ്രവര്‍ത്തിക്കുന്നതും 48 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമത അവകാശപ്പെടുന്നതുമാണ്.  ഓണത്തോടനുബന്ധിച്ച് എല്‍ജി ആദ്യമായി എക്സ് ബൂം എന്ന പേരില്‍ അഞ്ചു വ്യത്യസ്ത ശേഷിയിലുള്ള ഓഡിയോ സിസ്റ്റവും അവതരിപ്പിക്കുന്നുണ്ട്. എല്‍ജി വാട്ടര്‍ പ്യൂരിഫയറുകള്‍ മൂന്ന് പ്രധാന സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കി ജലത്തെ സമ്പൂര്‍ണമായി ശുദ്ധീകരിക്കുന്നതും സ്റ്റീല്‍ ടാങ്കുകളോടുകൂടിയതുമാണെന്ന് സുധീര്‍ അറിയിച്ചു. ഓണക്കാലത്ത് മലയാളികള്‍ക്ക് പ്രത്യേക മൊബൈല്‍ ഹാന്‍ഡ്സെറ്റുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്്.  

എല്‍ജിയുടെ കേരളത്തിലെ വില്‍പ്പനയുടെ പകുതിയും ഓണക്കാലത്താണെന്ന് കമ്പനി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അമിത് ഗുജറാള്‍ പറഞ്ഞു. നടപ്പുവര്‍ഷം കമ്പനിക്ക് കേരളത്തില്‍ 1100 കോടി രൂപയുടെ വില്‍പ്പനലക്ഷ്യമാണുള്ളത്. സാമൂഹ്യപ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഓണസദ്യ നടത്താനും എല്‍ജി ഉല്‍പ്പന്നങ്ങള്‍ വിതരണംചെയ്യാനും പദ്ധതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും ഉദ്ദേശിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top