25 April Thursday

ബിഹാർ ഖാദിപ്രദർശനത്തിന‌് തിരക്കേറി

വെബ് ഡെസ്‌ക്‌Updated: Saturday Oct 6, 2018

കൊച്ചി>പ്രകൃതിദത്തനിറങ്ങൾ ഉപയോഗിച്ച‌് വരച്ച മനോഹര വർണ്ണചിത്രങ്ങൾ ആലേഖനംചെയ‌്ത സാരിക്കും ദുപ്പട്ടയ‌്ക്ക‌ും കൊച്ചിയിൽ സ്വീകാര്യത. ബിഹാറിന്റെ മധുബനി പെയിന്റിങ്ങ‌ുകൾ ആലേഖനംചെയ‌്ത സിൽക്ക‌് കോട്ടൺ സാരികൾ വാങ്ങാൻ നിരവധിപ്പേരാണ‌് എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ പ്രദർശനവേദിയിലെത്തുന്നത‌്. ഗ്രാന്റ് തോൺടൺ ഇന്ത്യ, കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുടെ സഹകരണത്തോടെ ബിഹാർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡാണ‌് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത‌്.  

കോട്ടൻ, സിൽക്ക് സാരികൾ, സാൽവാർ മെറ്റീരിയൽ, റെഡിമേഡ് വസ്ത്രങ്ങൾ ബെഡ്ഷീറ്റുകൾ, തേൻ തുടങ്ങി വൈവിധ്യമാർന്ന ഖാദി ഉൽപ്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. ബിഹാർ തുണിത്തരങ്ങളിലെ രാജ്ഞി എന്നറിയപ്പെടുന്ന ഭഗൽപ്പുർ സിൽക്കും മധുബനി പെയിന്റിങ്ങുള്ള സാരികളും പ്രധാന ആകർഷണങ്ങളാണ്. മീറ്ററിന‌് 1,200 മുതൽ 1,350 രൂപ വരെയാണ‌് ട്രസർസിൽക്ക‌് തുണിയുടെ വില. മട‌്ക സിൽക്ക‌് 970 മുതൽ 2050 രൂപയാണ‌്. കട‌്യ സിൽക്ക‌് ഉൽപ്പന്നങ്ങളും ടസ്സർ കട്യ സിൽക്ക‌് ഉൽപ്പന്നങ്ങ‌ളും വിൽപ്പനയ‌്ക്കുണ്ട‌്.

സാരിക‌ളും ദുപ്പട്ടയും ചുരിദാർ മെറ്റീരിയലും കൂടാതെ പുരുഷന്മാർക്ക‌് ദോത്തിയും ഷർട്ടിങ‌് തുണിത്തരങ്ങ‌ളും ബെഡ‌്ഷീറ്റുകളും പില്ലോ കവറുകളും ഇവിടെ ലഭ്യമാണ‌്. എല്ലാ ഉൽപ്പന്നങ്ങൾക്കും 20 ശതമാനം ഇളവുണ്ട്. ഗ്രാം നിർമാൺ മണ്ഡൽ, ബിഹാർ ഖാദി ബോർഡ് ഭവൻ, ഹബീബുള്ള ഗ്രാമീൺ വികാശ് ഖാദി ആൻഡ് ഗ്രാമോദ്യോഗ് സംഘ്, രേശം ബുൻകർ ഗ്രാമോദ്യോഗ് സഹയോഗ് സമിതി, നാഥ്‌നഗർ ഗ്രാമോദയ് സഹയോഗ് സമിതി, ശ്രീജനി ആൻഡ് കൃഷ്ണ അപിയാരി തുടങ്ങി ബിഹാറിൽനിന്നുള്ള 20 യൂണിറ്റുകൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ബയർ സെല്ലർ മീറ്റും നടക്കുന്നുണ്ട‌്.  ഞായറാഴ‌്ച പ്രദർശനം സമാപിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top