29 March Friday

ഡിജിറ്റല്‍ നാണയം ബിറ്റ്കോയിന്റെ വിലയിടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017


ലണ്ടന്‍>ഡിജിറ്റല്‍ നാണയമായ ബിറ്റ്കോയിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. 11.395 ഡോളര്‍ നിലവാരത്തിലെത്തിയ മൂല്യം 9000 ഡോളറിലേക്കാണ് ഇടിഞ്ഞത്. പിന്നീട് 9,400 തിരിച്ചു കയറിയെങ്കിലും വീണ്ടും നാല് ശതമാനത്തോളം വിലയിടിഞ്ഞു.

നിക്ഷേപലോകത്ത് അടുത്തിടെ നിരവധി പേര്‍ ബിറ്റ്കോയിന്‍ നിക്ഷേപത്തിലേക്ക് തിരിഞ്ഞിരുന്നു. ഇതോടെ വന്‍ തോതില്‍ ഇതിന് വിലകൂടിയിരുന്നു. അതോടൊപ്പം നേരത്തെ നിക്ഷേപിച്ചവര്‍ ബിറ്റ്കോയിന്‍ വിറ്റു ലാഭമെടുക്കുകയും ചെയ്തു. ലാഭമെടുക്കുന്നതിനാലുള്ള സ്വാഭാവിക വിലയിടിവാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്നും പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top