29 March Friday

ഓണത്തിന് 4 പുതിയ ഉല്‍പ്പന്നവുമായി സോണി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2016

കൊച്ചി > ഓണക്കാലത്ത് ഇലക്ട്രോണിക് ഉല്‍പ്പന്ന ബ്രാന്‍ഡായ സോണി നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. 29 ഇഞ്ച്മുതല്‍ 65 ഇഞ്ച്വരെയുള്ള നാല് ബ്രാവിയ മോഡലുകളും എക്സ്പീരിയ എക്സ് എ അള്‍ട്രാ സ്മാര്‍ട്ട് ഫോണും പുതിയ ഉല്‍പ്പന്നനിരയില്‍പ്പെടുന്നു.

എല്ലാവിഭാഗം ഉല്‍പ്പന്നങ്ങളിലും പ്രത്യേക ഓഫറുകളും കമ്പനി നല്‍കുന്നുണ്ടെന്ന് സോണി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കെനിചിറോ ഹിബി പറഞ്ഞു.  സോണി ബ്രാവിയയും തെരഞ്ഞെടുത്ത എക്സ്പീരിയ മോഡലുകളും വാങ്ങുമ്പോള്‍ പ്ളേ  സ്റ്റേഷന്‍ 3, ബ്ളൂറേ പ്ളയര്‍, 1 ടിബി എക്സ്ടേണല്‍ ഹാര്‍ഡ് ഡ്രൈവ്, ഹെഡ് ഫോണുകള്‍, പവര്‍ ബാങ്കുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവ  ഉള്‍പ്പെടെ  നിരവധി ഉറപ്പായ സമ്മാനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. 

ഓഫറുകള്‍ സെപ്തംബര്‍ 30 വരെ തുടരും. ഓണക്കാലത്ത് 130 കോടി രൂപയുടെ വില്‍പ്പന കൈവരിക്കാനാണ് സോണി ലക്ഷ്യമിടുന്നതെന്ന് സോണി ഇന്ത്യ സെയില്‍സ്വിഭാഗം മേധാവി സതീഷ് പത്മനാഭന്‍ പറഞ്ഞു. 32 ഇഞ്ചിനു മുകളിലുമുള്ള ഫ്ളാറ്റ് പാനല്‍ ടിവിയുടെ വിഭാഗത്തില്‍ തുടര്‍ച്ചയായി സോണി ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് സോണി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിന് ചലച്ചിത്ര താരം മഞ്ജു വാര്യരുമായി സോണി സഹകരിക്കുന്നുമുണ്ട്്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top