16 April Tuesday

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന് 34,560 രൂപ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


കൊച്ചി
സംസ്ഥാനത്ത് സ്വർണവില പവന് 34,560 രൂപയും ​ഗ്രാമിന് 4,320 രൂപയുമായി ഉയർന്നു. വ്യാഴാഴ്ച രണ്ടുതവണയാണ് വില വർധിച്ചത്. ​ഒറ്റദിവസം ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചു. ഈമാസം 18ന് 35,040 രൂപ എന്ന റെക്കോഡ് ഉയരത്തിലെത്തിയ വില തുടർച്ചയായി മൂന്ന് ദിവസം ​മാറ്റമില്ലാതെ നിന്നശേഷം 27ന് 34,200 രൂപയായി കുറഞ്ഞിരുന്നു. 

അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുകയറിയതാണ് സംസ്ഥാനത്തും വില വർധനയ്ക്ക് കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ 27ന് ട്രോയ് ഔൺസിന് 1707 ഡോളറിലെത്തിയ വില വ്യാഴാഴ്ച 1721 ഡോളറിലേക്ക് ഉയർന്നു.സംസ്ഥാനത്തെ സ്വർണാഭരണ വ്യാപാരശാലകൾ ഏതാണ്ട് എല്ലാംതന്നെ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും സ്വർണവില ഉയർന്നതിനാൽ വിൽപ്പന കുറവാണെന്ന് വ്യാപാരികൾ പറയുന്നു. രാജ്യത്ത് ലോക്ക്ഡൗൺ ആരംഭിക്കുമ്പോൾ പവന് 30,640 രൂപയായിരുന്നു. ഇതിനകം 13 ശതമാനത്തോളമാണ് വില വർധിച്ചിരിക്കുന്നത്. അതേസമയം പഴയ സ്വർണം വിൽക്കാനെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. വില ഉയർന്നതിനാൽ പണയം വയ്ക്കുന്നതിനേക്കാൾ നല്ലത് വിറ്റ് ലാഭമെടുക്കുന്നതാണ് എന്ന തോന്നലായിരിക്കാം ഇതിന് കാരണമെന്ന്‌ ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ് അബ്ദുൾ നാസർ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top