26 April Friday

പ്രധാനമന്ത്രിയുടെ തൊഴില്‍പദ്ധതി

അഡ്വ. ബി പ്രസന്നകുമാര്‍Updated: Sunday May 29, 2016

കേന്ദ്രസര്‍ക്കാര്‍ 2008–2009 സാമ്പത്തികവര്‍ഷംമുതല്‍ നടപ്പാക്കുന്ന പദ്ധതിയാണ് പിഎംഇജിപി അഥവാ പ്രധാനമന്ത്രിയുടെ തൊഴില്‍പദ്ധതി. വ്യവസായത്തിന് പദ്ധതിഅടങ്കല്‍ 25 ലക്ഷം രൂപയും സേവനമേഖലയ്ക്ക് 10 ലക്ഷം രൂപയും വരുന്ന സംരംഭങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്.

പതിനെട്ടു വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പദ്ധതിച്ചെലവ് 10 ലക്ഷത്തിനുമുകളിലുള്ള വ്യവസായത്തിന് അപേക്ഷിക്കുന്നവര്‍ എട്ടാം ക്ളാസ് പാസാകണം. അതുപോലെ സര്‍വീസ് മേഖലയില്‍ അഞ്ചുലക്ഷത്തിനുമുകളില്‍ പദ്ധതിഅടങ്കല്‍ വരുന്നവര്‍ ഏഴാം ക്ളാസ് പാസാകണം. വാര്‍ഷികവരുമാനം പരിഗണിക്കാറില്ല. ഒരു കുടുംബത്തില്‍നിന്ന് ഒരാള്‍ക്കു മാത്രമെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളു.

അഞ്ചുലക്ഷം രൂപവരെയുള്ള PMEGP  വായ്പയ്ക്ക് ഈട് ആവശ്യമില്ല. അതിനു മുകളിലുള്ള വായ്പയ്ക്ക് CGTMSE Coverageഉം ലഭിക്കും. പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വ്യവസായം/സേവനത്തിനു മാത്രമെ ഈ പദ്ധതിയില്‍ ആനുകൂല്യത്തിന് അര്‍ഹതയുള്ളു. നിലവിലുള്ള സംരംഭത്തിന്റെ വിപുലീകരണത്തിനോ, ആധുനികവല്‍കരണത്തിനോ ആനുകൂല്യം ലഭിക്കില്ല. ഈ പദ്ധതിയില്‍ സ്വന്തം വിഹിതം പൊതുവിഭാഗത്തില്‍ പദ്ധതിച്ചെലവിന്റെ 10%, പ്രത്യേക വിഭാഗങ്ങള്‍ക്ക് അഞ്ചുശതമാനം എന്നിങ്ങനെയാണ്. സ്ഥാപനങ്ങള്‍ക്കും സൊസൈറ്റികള്‍ക്കും സഹകരണസ്ഥാപനങ്ങള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ട്.

ദേശീയതലത്തിലെ നോഡല്‍ ഏജന്‍സി ഖാദി, ഗ്രാമവ്യവസായ കമീഷന്‍ ആണ്. കൂടാതെ ജില്ലാ വ്യവസായകേന്ദ്രങ്ങളും ഖാദി വ്യവസായ ബോര്‍ഡുകളും നോഡല്‍ ഏജന്‍സികളാണ്. ഇതുമായി ബന്ധപ്പെട്ട നഗരമേഖലകളിലെ അപേക്ഷ അതത് ജില്ലാ വ്യവസായകേന്ദ്രത്തിലും ഗ്രാമമേഖലകളിലേത് ഖാദി കമീഷന്‍, കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓഫീസുകളില്‍ സമര്‍പ്പിക്കാം.

വായ്പയുടെ ഒന്നാംഗഡു ലഭിച്ച് ഒരുവര്‍ഷത്തിനകം രണ്ടാഴ്ച ത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. നെഗറ്റീവ് ലിസ്റ്റിലുള്ള താഴെപറയുന്ന ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ആരംഭിക്കാന്‍ അനുമതി ലഭിക്കില്ല. ഇറച്ചിവെട്ടുമായി ബന്ധപ്പെട്ട വ്യവസായം, ബീഡി, പുകയില, മദ്യം ഇവയുമായി ബന്ധപ്പെട്ട വ്യവസായം, കൃഷി, ചായ, കാപ്പി, റബര്‍ ഇവയുടെ പ്ളാന്റേഷന്‍, കൃഷി, ഫ്ളോറികള്‍ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, പന്നിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ പോലുള്ളവയൊക്കെ നെഗറ്റീവ് ലിസ്റ്റില്‍ പെടുന്നു.

ഈ പദ്ധതിപ്രകാരമുള്ള വായ്പ 27 പൊതുമേഖലാ ബാങ്കുകള്‍, ഗ്രാമീണബാങ്കുകള്‍, സഹകരണബാങ്കുകള്‍, സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്നു ലഭിക്കും. അപേക്ഷ ഓണ്‍ലൈനില്‍ ലഭ്യമാകും. ഈ പദ്ധതിയില്‍ അനുവദിക്കുന്ന സബ്സിഡി ധനകാര്യസ്ഥാപനങ്ങള്‍ വായ്പ ലഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞ് അഡ്ജസ്റ്റ് ചെയ്യും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍www.kvic.org.in and www.pmegp.in ല്‍ ലഭിക്കും.

ഈ സ്കീമില്‍ താഴെപറയുന്ന രീതിയില്‍സബ്സിഡി ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top