12 July Saturday

ആനന്ദ് തിയറ്റർ 50‐ാം വർഷത്തിന്റെ നിറവിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

കോട്ടയം > കോട്ടയത്തെ ലക്ഷ്വറി തിയറ്ററായ ആനന്ദ് , ആഗസ‌്ത‌് 28 ന് 50 വർഷം പിന്നിടുന്നു. 1968 ആഗസ‌്ത‌് 28 ന് ബോളിവുഡിലെ എക്കാലത്തേയും മഹാനടനായ ദിലീപ് കുമാറാണ് ആനന്ദ് ഉദ്ഘാടനം ചെയ്തത്. താരങ്ങളായ സൈറ ബാനു, സഞ്ജയ് ഖാൻ, പ്രേംനസീർ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു.

ട്വിന്റിയത്ത് സെഞ്ചുറി ഫോക് സിന്റെ “ദി ബൈബിൾ' ആയിരുന്നു ആദ്യ ചിത്രം. കേരളത്തിലെ മുൻ നിര തിയറ്ററായി അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോൾ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങളാണ് ആനന്ദിൽ പ്രദർശിപ്പിച്ചിട്ടുള്ളത് . 2011  ൽ ആനന്ദ് പൂർണമായും നവീകരിച്ച് മൾട്ടിപ്ലക്സുകളോട് കിടപിടിക്കുന്ന ഒരു ലക‌്ഷ്വറി തിയറ്ററായി മാറി. തിയറ്ററിന്റെ വിജയത്തിന‌് കാരണക്കാരായ കോട്ടയം നിവാസികളോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ആനന്ദ് തിയറ്റർ മാനേജ്മെന്റ് അറിയിച്ചു.

ആനന്ദ് തിയറ്ററിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ആസ്വദിച്ച സിനിമകളിലൊന്നായ ത്രീഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്താന്റെ രണ്ട് പ്രദർശനങ്ങൾ ചൊവ്വാഴ‌്ച പകൽ 11 നും വൈകുന്നേരം ആറിനും 'കൂടെ' എന്ന ചിത്രത്തിന്റെ രണ്ട് പ്രദർശനങ്ങൾ പകൽ രണ്ടിനും രാത്രി 8.45 നും ഉണ്ടാകും. ഈ പ്രദർശനങ്ങളിൽ നിന്നുമുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നല്കുമെന്ന് ആനന്ദ് തിയറ്റർ മാനേജ്മെന്റ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top