26 April Friday

ചെറിയ ലാപ്ടോപ്പുമായി തോഷിബ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2017

കൊച്ചി > ലോകത്തിലെ ഏറ്റവും ചെറുതും, ഭാരം കുറഞ്ഞതുമായ 2ഇന്‍1 കണ്‍വേര്‍ട്ടിബിള്‍ ലാപ്ടോപ്പ് തോഷിബ പുറത്തിറക്കി. പോര്‍ട്ടെഗ് എക്സ്20ഡബ്യു, 7ാം തലമുറ ഇന്റല്‍ പ്രൊസസറിന്റെ ശക്തിയോടെയാണ് എത്തുന്നത്. ഈ ഹൈബ്രിഡ് മോഡലിന്റെ 360 ഡിഗ്രി ഡ്യുവല്‍ ആക്ഷന്‍ ഹിഞ്ചസ് ഉപയോഗിച്ച് ഡിസ്പ്ളേ തിരിക്കുന്നത് വഴി ലാപ്ടോപ്പില്‍ നിന്നും ടാബ്ലെറ്റായി മാറ്റാം. ഇന്‍ബില്‍റ്റ് സുരക്ഷാ, കണക്ടിവിറ്റി ഫീച്ചറുകളും, 16 മണിക്കൂര്‍ ബാറ്ററി ലൈഫും, തോഷിബ സ്റ്റെപ് ചാര്‍ജ്ജ് ടെക്നോളജി വഴി കേവലം 30 മിനിറ്റ് നേരത്തെ ചാര്‍ജ്ജിംഗ് വഴി 5 മണിക്കൂര്‍ നേരത്തേക്കുള്ള അധിക ഉപയോഗവും ഉറപ്പുനല്‍കുന്നു.

ചടങ്ങില്‍ കൊച്ചി മേയര്‍ സൌമിനി ജെയിന്‍ മുഖ്യാതിഥിയായി. തോഷിബ (സിംഗപ്പൂര്‍) മാനേജിംഗ് ഡയറക്ടര്‍ വൂ ടെങ്ക്വോ, ഇന്ത്യ കണ്‍ട്രി ഹെഡ് രഞ്ജിത്ത് വിശ്വനാഥന്‍, കേരള ഹെഡ് ഷിജോയ്  തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

തോഷിബ മൊബൈല്‍ കമ്പ്യൂട്ടിംഗിന്റെ ഇന്ത്യയിലെ അംഗീകൃത ഡീലറായി റെഡിംഗ്ടണ്‍ ഇന്ത്യ ലിമിറ്റഡിനെ നിയമിച്ചു. തോഷിബ ഇന്ത്യയില്‍ കംപ്യൂട്ടര്‍ ബിസിനസ്സിനും തുടക്കമിട്ടു. ഫോര്‍റണ്‍ കമ്പ്യൂട്ടേഴ്സ് & സിസ്റ്റംസ് പ്രെെ. ലിമിറ്റഡാണ് ഡിസ്ട്രിബ്യൂട്ടര്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top