ആഗോളതലത്തിൽ കോവിഡ് ഭീഷണി പടരുന്നതിനിടെ സ്മാർട്ട് ഫോണുകളുടെ വിൽപ്പനയിലും വൻ ഇടിവ്. ഫെബ്രുവരിയിൽമാത്രം 14 ശതമാനം കുറവാണ് വിൽപ്പനയിലുണ്ടായതെന്ന് കൗണ്ടർ പോയിന്റ് ഗവേഷണറിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ആപ്പിൾ ഉൾപ്പെടെയുള്ള സ്മാർട്ട് ഫോൺ നിർമാണക്കമ്പനികൾ തങ്ങളുടെ സ്‌റ്റോറുകൾ അടച്ചിരുന്നു. ചൈനയിൽ ഇത് 38 ശതമാനമായിരുന്നു. എന്നാൽ, വൈറസ് ഭീഷണി മാറിയതോടെ ചൈനയിലെ സ്മാർട്ട്‌ഫോൺ വിപണി തിരിച്ചുവരവിന്റെ പാതയിലാണ്.
ദക്ഷിണ കൊറിയയിലും വിപണിയിൽ തെളിച്ചം വീണിട്ടുണ്ട്. എന്നാൽ, ആഗോളതലത്തിൽ കോവിഡ് ഭീഷണി തുടരുന്നതിനാൽ ഫോൺനിർമാതാക്കൾ ആശങ്കയിലാണ്. മിക്ക രാജ്യങ്ങളും അടച്ചുപൂട്ടിയതോടെ കയറ്റുമതി നടക്കുന്നില്ല. ഇലക്‌ട്രോണിക് ഉപകരണനിർമാതാക്കളായ ഫോക്സ്‌കോൺ ഇന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും സർക്കാർ നിർദേശപ്രകാരം താൽക്കാലികമായി റദ്ദാക്കുന്നതായി അറിയിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..