20 April Saturday

ഐടി വകുപ്പില്‍നിന്നു ലഭിക്കുന്ന സബ്‌സിഡി

അഡ്വ. ബി പ്രസന്നകുമാര്‍Updated: Sunday Mar 27, 2016

സംസ്ഥാന ഐടി വകുപ്പ് ഐടി മിഷന്‍ വഴി ഐടി യൂണിറ്റുകള്‍ക്ക് സബ്‌സിഡി നല്‍കുന്നു. ഇത് സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി എന്ന പേരിലാണ് അറിയപ്പെടുന്നത് ഐടി സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ഐടി സര്‍വീസ്,ഐടി അനുബന്ധസേവനങ്ങള്‍, ഐടി പരിശീലന സ്ഥാപനങ്ങളൊഴിച്ചുള്ള ഹാര്‍ഡ്വെയര്‍ സേവനങ്ങള്‍ (ഡെസ്ക്ടോപ്പ്, സെര്‍വര്‍, ലാപ്ടോപ്പ്, സിപിയു എന്നിവ, ഡിജിറ്റല്‍ സ്റ്റോറേജ് , മള്‍ട്ടിമീഡിയ കിറ്റ്, ഇന്‍പുട്ട് – ഔട്ട്പുട്ട് ഉപകരണങ്ങള്‍, നെറ്റ്വര്‍ക്കിങ് ഉപകരണങ്ങള്‍, സിഡി,ഡിസ്ക്, ഫ്ളോപ്പി പോലുള്ള അനുബന്ധ സംവിധാനങ്ങള്‍ എന്നിവയുയുമായി ബന്ധപ്പെട്ട സ്ഥിരം ആസ്തികള്‍ക്കാണ് സബ്സിഡി നല്‍കുന്നത്് അതില്‍ പ്രധാനമായും ഡിജി സെറ്റ്, ടെസ്റ്റിങ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, ഇന്റീരിയര്‍ ഫര്‍ണിച്ചര്‍, ഫോട്ടോകോപ്പിയര്‍, ഇപിഎബിഎക്സ്, പ്രൊജക്ടര്‍ഐടിയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങള്‍വൈദ്യുതികരണം ഇന്‍സ്റ്റലേഷന്‍, വയറിങ് എന്നിവക്കൊക്കെയുള്ള ചെലവുകളും ഇതില്‍പെടുന്നു.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ഐ ടി യൂണിറ്റുകള്‍ക്ക് സ്ഥിരം മൂലധനം 30 ശതമാനം അല്ലെങ്കില്‍ 15 ലക്ഷം രൂപ, മറ്റു ജില്ലകളിലെ യൂണിറ്റുകള്‍ക്ക് 40 ശതമാനം അല്ലെങ്കില്‍ പരമാവധി 25 ലക്ഷം രൂപ എന്നിങ്ങനെയാണ് സബ്സിഡി നല്‍കുന്നത്. സംസ്ഥാനഖാദി ബോര്‍ഡും കേന്ദ്ര ഖാദി കമ്മിഷനും സഹായം നല്‍കിയ യൂണിറ്റുകള്‍ക്ക് ഈ സബ്സ്ഡിക്ക് അര്‍ഹതയില്ല.  സബ്സിഡി ലഭിച്ച യൂണിറ്റുകള്‍ 5 വര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം. 

സബ്സിഡിക്കു വേണ്ടിയുള്ള അപേക്ഷ രണ്ടു ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കേണ്ടത്. കെഎസ്ഐടിഎം വെബ്സൈറ്റില്‍ അപേക്ഷകര്‍ക്ക് രജിസ്ടര്‍ചെയ്യാം.  ഓന്നാം ഘട്ട അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം പൂരിപ്പിച്ച അപേക്ഷ മറ്റു രേഖകളോടൊപ്പം കോഓര്‍ഡിനേറ്റിങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ ഫീസ് ഇല്ല. സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ബാങ്ക് ഗ്യാരന്റി നല്‍കണം.  അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം.

1 അപേക്ഷകന്‍ ഒപ്പിട്ട അപേക്ഷ (പങ്കാളിത്ത സ്ഥാപനമാണെങ്കില്‍ എല്ലാ പങ്കാളികളും ഒപ്പിടണം)
2 ഓണ്‍ലൈനില്‍ ലഭിക്കുന്ന കെഎസ്ടിഎം രശീത്
3 സ്വയം സാക്ഷ്യപ്പെടുത്തിയ മെമ്മോറാണ്ടം ഓഫ് എന്റര്‍പ്രൈസസ ്അല്ലെങ്കില്‍ ഉദ്യോഗ് ആധാര്‍നമ്പര്‍
4 കമ്പനിയുടെ മുഖ്യ ലക്ഷ്യം കാണിക്കുന്ന പ്രൊജക്ട് റിപ്പോര്‍ട്ട്
5അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം വന്നിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള അപേക്ഷ
6 പങ്കാളിത്ത ഉടമ്പടി
7കമ്പനി, സ്ഥാപനം, സൊസ്സൈറ്റി ഇവയിലേതാണോ അതിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
8 ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റിന്റെ കോപ്പി
9 ഇലക്ട്രിക്കല്‍ഇന്‍സ്പെക്ടറുടെ സര്‍ട്ടിഫിക്കറ്റ്
10ചാര്‍ട്ടേഡ് അക്കൌണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റ്
11 ബാങ്കിന്റെ സര്‍ട്ടിഫിക്കറ്റ്
12ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ്
13 സ്ഥിരം ആസ്തികളുടെ ബില്‍
14ലീസ്ഡീഡ്
15 തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്.

കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍, ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍, ഇന്‍ഫോപാര്‍ക്കിന്റെയോ ടെക്നോ പാര്‍ക്കിന്റെയോ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍മാര്‍, കെഎഫ്സി എംഡി എന്നിവര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അവരാണ് പരിശോധനയ്ക്കു വരുന്നത്.

മുന്‍ ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top