കൊച്ചി
കോവിഡ്–--19 പ്രതിസന്ധിയെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രത്യേക വായ്പപദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളിൽ അകപ്പെടുന്ന ഉപയോക്താക്കൾക്കായുള്ള ബാങ്കിന്റെ ‘ഉദ്ധാൻ’ വായ്പപദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയർ വായ്പ അവതരിപ്പിച്ചിരിക്കുന്നത്. 5000 മുതൽ 30,000 രൂപവരെ വായ്പ ലഭിക്കും. 34 മാസ കാലാവധിയുള്ള ഈ വായ്പയുടെ തിരിച്ചടവിന് പ്രാരംഭത്തിൽ നാലുമാസം അവധിയും ലഭിക്കും. ബാങ്കിന്റെ എല്ലാ മൈക്രോബാങ്കിങ് ഉപയോക്താക്കൾക്കും ഈ വായ്പകൾ ലഭ്യമാകുമെന്നും ഇതിന് പ്രോസസിങ് ഫീസ് ഈടാക്കില്ലെന്നും ബാങ്ക് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..