25 April Thursday

ഇന്നുമുതൽ നേരിട്ട്‌ റബർ ഷീറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Apr 25, 2020


തിരുവനന്തപുരം
കോവിഡ്–- 19 മൂലം പ്രതിസന്ധിയിലായ ചെറുകിട റബർ കർഷകരെ സഹായിക്കാൻ, റബർ ബോർഡിന്റെയും റബർ ഉൽപ്പാദകസംഘങ്ങളുടെയും  ഉടമസ്ഥതയിലുള്ള കമ്പനികൾമുഖേന കർഷകരിൽനിന്ന് നേരിട്ട് റബർഷീറ്റ് സംഭരിക്കും. കോവിഡ് നിയന്ത്രണ മാർഗരേഖകൾ പാലിച്ച്‌ ശനിയാഴ്ചമുതൽ സംഭരണം തുടങ്ങാനാണ് തീരുമാനം. കർഷകരിൽനിന്ന് സംഭരിക്കുന്ന റബറിന് ഗ്രേഡ് അനുസരിച്ച്  നിശ്ചിത തുക മുൻകൂറായി നൽകും.

വിപണിസ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ബാക്കി തുക നൽകും.  ചെറുകിട കർഷകനിൽനിന്ന്‌ പരമാവധി നൂറുകിലോവരെ റബറാണ് സംഭരിക്കുക. വള്ളത്തോൾ റബേഴ്‌സ് (തൃശൂർ), വേമ്പനാട് റബേഴ്‌സ് (എറണാകുളം), മണിമലയാർ റബേഴ്‌സ് (കോട്ടയം), കാഞ്ഞിരപ്പള്ളി റബേഴ്‌സ് (കാഞ്ഞിരപ്പള്ളി), കവണാർ ലാറ്റക്‌സ് (പാലാ), എഴുത്തച്ഛൻ റബേഴ്‌സ് (നിലമ്പൂർ), സഹ്യാദ്രി റബേഴ്‌സ് (പുനലൂർ) അടൂർ റബേഴ്‌സ് (അടൂർ) എന്നിവയാണ് സംസ്ഥാനത്ത്‌ റബർ സംഭരിക്കുക. ഫോൺ: 0481 2576622


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top