08 May Wednesday

സ്വര്‍ണവില വീണ്ടും റെക്കോ‍ഡ് ഉയരത്തിൽ; പവന് 33,800 രൂപ

വെബ് ഡെസ്‌ക്‌Updated: Friday Apr 24, 2020

കൊച്ചി
ലോക്ക്ഡൗൺമൂലം സ്വർണാഭരണശാലകൾ അടഞ്ഞുകിടക്കുകയാണെങ്കിലും സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ റെക്കോഡിട്ടു. വ്യാഴാഴ്ച ​ഗ്രാമിന് 50 രൂപ വർധിച്ച് 4,225 രൂപയും പവന് 400 രൂപ വർധിച്ച് 33,800 രൂപയുമായി. സംസ്ഥാനത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഈ മാസം 14ന് രേഖപ്പെടുത്തിയ 33,600 രൂപയാണ് ഇതിനുമുമ്പുള്ള ഏറ്റവും ഉയർന്ന വില. ഒരു മാസത്തിനുള്ളിൽ 3,160 രൂപയാണ് വർധിച്ചത്.

സംസ്ഥാനത്ത് ഒറ്റദിവസം ഏറ്റവുമധികം സ്വർണവിൽപ്പന നടക്കുന്ന അക്ഷയത്രിതീയ 26നാണ്. പ്രമുഖ ജ്വല്ലറികളെല്ലാം അന്ന്‌ ഓൺലൈനിൽ സ്വർണം വാങ്ങാൻ സൗകര്യമൊരുക്കുകയും വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അക്ഷയത്രിതീയക്ക്‌ പവന്‌ 23,560 രൂപയായിരുന്നു വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top