26 April Friday

ക്രെഡായ് സംസ്ഥാന സമ്മേളനം 24 മുതല്‍ കൊച്ചിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 23, 2017


കൊച്ചി > കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സംസ്ഥാന സമ്മേളനം ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ 24, 25  തീയതികളില്‍ നടക്കും. ക്രെഡായ് ദേശീയ അധ്യക്ഷന്‍ ജാക്സയ് ഷാ വിശിഷ്ടാതിഥിയാകും. ക്രെഡായിയുടെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ചാപ്റ്ററുകളില്‍നിന്നുള്ള 250ലേറെ ഡെവലപ്പര്‍മാര്‍ പങ്കെടുക്കും. നിര്‍മാണ മേഖലയിലെ മാറ്റങ്ങളും നിലവിലെ സാഹചര്യങ്ങളും ഭാവി വെല്ലുവിളികളും ദ്വിദിന സമ്മേളനം ചര്‍ച്ചചെയ്യും.
 
'റിവൈവ്  റീഇന്‍വെന്റ്  റീഫോക്കസ്'‘എന്നതാണ് സമ്മേളനത്തിന്റെ  മുഖ്യപ്രമേയം. സോഷ്യല്‍ മാര്‍ക്കറ്റിങ്, ബിസിനസ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, പുതിയ നിക്ഷേപക സാധ്യതകള്‍, സാങ്കേതികവിദ്യ, സ്ഥാപന ചെലവും പദ്ധതിച്ചെലവും നിയന്ത്രിക്കല്‍  തുടങ്ങിയ വിഷയങ്ങളില്‍  ചര്‍ച്ചകള്‍ നടക്കുമെന്ന് ക്രെഡായ് കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

ക്രെഡായ് കേരള ചെയര്‍മാന്‍ നജീബ് സക്കറിയ, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എം വി ആന്റണി, ക്രെഡായ് കൊച്ചി പ്രസിഡന്റ് ജെ പോള്‍ രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top