26 April Friday

സ്വര്‍ണം വീണ്ടും കുതിച്ചുയര്‍ന്നു; പവന് 35,680 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 23, 2020

കൊച്ചി > സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ അഞ്ചാംദിവസവും പുതിയ റെക്കോഡിലേക്ക് കുതിച്ചുയർന്നു. തിങ്കളാഴ്ച ​ഗ്രാമിന് 20 രൂപ വർധിച്ച് 4460 രൂപയും പവന് 160 വർധിച്ച് 35,680 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഈമാസം 20ന് രേഖപ്പെടുത്തിയ 35,520 രൂപയാണ് ഇതിനുമുമ്പുള്ള ഏറ്റവും ഉയർന്ന വില. ഈവർഷം ഇതുവരെ പവന് 6680 രൂപയാണ് വർധിച്ചത്. സംസ്ഥാനത്ത് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നിലവിൽ പണിക്കൂലി, നികുതി, സെസ് എന്നിവയടക്കം നാൽപ്പതിനായിരം രൂപ കൊടുക്കേണ്ടിവരും.

ആ​ഗോളവിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വിലവർധനയ്ക്ക് കാരണമായത്. ആഗോള സ്വർണവില തിങ്കളാഴ്ച ട്രോയ് ഔൺസിന് 1747.10 ഡോളറിലേക്ക് ഉയർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top