23 April Tuesday

കയര്‍ കോര്‍പറേഷന്‍ സാനി മാറ്റ് ഷോറൂം ശൃംഖല തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 18, 2020

കൊച്ചി
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് കയർ കോർപറേഷൻ കോവിഡിനെ  പ്രതിരോധിക്കുന്നതിനായി വിപണിയിലിറക്കിയ സാനിമാറ്റിന്റെ കേരളത്തിലെ ആദ്യത്തെ ഷോറൂം ശൃംഖല കൊച്ചിയിൽ തുറന്നു. എറണാകുളം കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു.  ജിസിഡിഎ ചെയർമാൻ വി സലിം, കയർ കോർപറേഷൻ ചെയർമാൻ ടി കെ ദേവകുമാർ, മാനേജിങ്‌‌ ഡയറക്ടർ ജി ശ്രീകുമാർ, ജനറൽ മാനേജർ എൻ സുനുരാജ്, കൊച്ചിൻ സർജിക്കൽ സപ്ലൈയേഴ്‌സ് മാനേജിങ് ഡയറക്ടർ ജോൺസൺ ജോസഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 11 ഷോറൂമുകളാണ് ആദ്യശൃംഖലയിലുള്ളത്.

നാഷണൽ കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,  ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ്‌ ടെക്നോളജി എന്നിവിടങ്ങളിലെ ഗവേഷണങ്ങൾക്കുശേഷമാണ് കോവിഡ് പ്രതിരോധ മാറ്റ്  വിപണിയിൽ എത്തിയിരിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത പ്ലാസ്റ്റിക്, റബർ ട്രേയിൽ ഇട്ട് അണുനാശിനിദ്രാവകം ഒഴിച്ചാണ് മാറ്റ് ഉപയോ​ഗിക്കുന്നത്. അണുനാശിനിദ്രാവകം നിറച്ച ട്രേയിലെ മാറ്റിൽ ചവിട്ടിയശേഷം  അതിനുസമീപം ഇട്ടിരിക്കുന്ന മാറ്റിൽ പാദങ്ങൾ തുടച്ച് വൃത്തിയാക്കിയാൽ കാലിലൂടെയുള്ള രോഗവ്യാപനം തടയാനാകുമെന്നതാണ് സാനിമാറ്റിന്റെ പ്രത്യേകത.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി 100 ഷോറൂമുകൾ തുറക്കാനാണ് പദ്ധതിയെന്ന് കയർ കോർപറേഷൻ ചെയർമാൻ ടി കെ ദേവകുമാർ പറഞ്ഞു. കൂടാതെ സംസ്ഥാനത്തെ ഫർണിച്ചർ നിർമാതാക്കളുടെയും വ്യാപാരികളുടെയും സംഘടനയായ ഫുമയുമായി സഹകരിച്ച് ആയിരം ഷോറൂമുകളിൽ സാനിമാറ്റ് വിതരണം ചെയ്യുന്നതിനുള്ള കരാറിലെത്തിയിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിലും സാനിമാറ്റുകൾ ലഭ്യമാകും. ഓഫീസുകൾ, വീടുകൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം ഉപയോ​ഗിക്കാവുന്ന അഞ്ചുതരം സാനിമാറ്റുകൾ കയർ കോർപറേഷൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്. 500 മുതൽ 4000 രൂപവരെയാണ് വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top