29 March Friday

സൗത്ത്‌ ഇന്ത്യൻ ബാങ്കിന്‌ രണ്ടാം പാദത്തിൽ 70.13 കോടി ലാഭം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

കൊച്ചി>സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പ‌് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 70.13 കോടി രൂപയുടെ ലാഭം. ബാങ്കിന്റെ മൊത്തം ബിസിസിനസ‌് 1,32,324 കോടിയായി. നിക്ഷേപം 74,911 കോടിയും വായ‌്പ 57,413 കോടി രൂപയുമാണ‌്. മുൻ വർഷത്തേക്കാൾ 11.5 ശതമാനവും 15.48 ശതമാനവും കൂടുതൽ

ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ തവണ 1,16,859 കോടി രൂപയായിരുന്നു. ബാങ്കിന്റെ വായ്പാ വിതരണം മുൻ വർഷം ഇതേ കാലയളവിൽ 49,714 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്ത അനുപാതം 2018 സെപ്റ്റംബറിലെ കണക്കു പ്രകാരം 12.11 ശതമാനമാണ്. റീട്ടെയ്ൽ, കാർഷിക, എംഎസ്എംഇ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത‌് ബാങ്കിന്റെ പ്രവർത്തന മികവ് ഉയർത്തിയതായി സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ വി ജി മാത്യു വ്യക്തമാക്കി.

 പ്രളയ ബാധിത പ്രദേശങ്ങളിലെ ബാങ്ക‌് വായ‌്പാ തിരിച്ചടവിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top