ഓഹരിവിപണി പോസിറ്റീവായാണ് പോയവാരം വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തില്‍ അമേരിക്കയില്‍നിന്നുള്ള തൊഴില്‍ സൂചികയും ജപ്പാനില്‍ ഷിന്‍സോ ആബെയുടെ വിജയവും വിപണി മുന്നേറ്റത്തിനു കരുത്തുപകര്‍ന്നു. നിഫ്റ്റി 2.62 ശതമാനം നേട്ടത്തിലാണ് അവസാനിച്ചത്്. എന്നാല്‍ വ്യാപാരത്തിന്റെ അവസാനത്തെ രണ്ടു ദിവസങ്ങളില്‍ വിപണി മുന്നേറ്റമില്ലാതെ തുടര്‍ന്നു. ഇന്‍ഫോസിസിന്റെ ദുര്‍ബലമായ ഒന്നാം പാദ പ്രവര്‍ത്തന ഫലമായിരുന്നു കാരണം. അതേസമയം ടിസിഎസ് നല്ല ഫലമാണ് പുറത്തുവിട്ടത്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ 3890 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയപ്പോള്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 3054 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയാണുണ്ടായത്. അടുത്തയാഴ്ച വിപണിയില്‍ ചാഞ്ചാട്ടം തുടരും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം, കൂടുതല്‍ കമ്പനികളുടെ പ്രവര്‍ത്തനലം, മണ്‍സൂണിന്റെ പുരോഗതി എന്നിവയൊക്കെ വിലയിരുത്തും. ആഗോളതലത്തില്‍ യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പണനയം പ്രഖ്യാപിക്കുമെന്നതും പ്രധാനമാണ്.
ലേഖകന്‍ കൊച്ചിയിലെ ഹെഡ്ജ് ഇക്വിറ്റീസ് മാനേജിങ് ഡയറക്ടറാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..