26 April Friday

കുടുംബത്തിന് കൊടുക്കാം 360 ഡി​ഗ്രി സുരക്ഷ

സന്തോഷ് ബാബുUpdated: Monday Jun 17, 2019


കുടുംബം സുരക്ഷിതമായിരിക്കുക എന്നത് ഉത്തരവാദിത്തമുള്ള ആരുടെയും മോഹമാണ്. അത് സാധ്യമാക്കുന്ന കാര്യത്തിൽ ഓരോ വ്യക്തിക്കും അവരവരുടേതായ പരിമിതികളുണ്ടായേക്കാം. അതേസമയം, ഓരോരുത്തർക്കുമുന്നിലും വിവിധ സാധ്യതകളുമുണ്ടെന്നോര്‍ക്കണം.

സാമ്പത്തികവിപണിയിൽ കുടുംബത്തിന് സാമ്പത്തികസുരക്ഷ വാ​ഗ്ദാനം ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങളുണ്ട്. വൈവിധ്യമാർന്ന ആനുകൂല്യങ്ങളും സവിശേഷതകളും തെരഞ്ഞെടുത്ത് ഗുണഭോക്താക്കൾക്ക് സ്വന്തമായി പരിരക്ഷാ പദ്ധതി രൂപകൽപ്പന ചെയ്യാൻ വഴിയൊരുക്കുന്ന മാക്സ് ലൈഫ് സ്മാർട്ട് ടേം ഇൻഷുറൻസ് പദ്ധതി അത്തരത്തിലൊന്നാണ്. 

ഒറ്റത്തവണ പ്രീമിയം അടയ‌്ക്കുന്നതുമുതൽ അഞ്ചുവർഷവും പത്തുവർഷവും 15 വർഷവും പ്രീമിയം അടയ‌്ക്കുന്നതുവരെയുള്ള  പദ്ധതികളും 60 വയസ്സുവരെ പ്രീമിയം അടയ‌്ക്കുന്ന റഗുലർ പ്രീമിയം പദ്ധതിയും ഇതിൽ ലഭ്യമാണ്.

നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ കുടുംബത്തിന് 360 ഡി​ഗ്രി സാമ്പത്തികസുരക്ഷ എന്ന വിശേഷണത്തോടെയാണ് മാക്സ് ലൈഫ്  ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ സം അഷ്വേർഡ് ആനുകൂല്യങ്ങൾ ലഭിക്കുന്ന ആഡ് ഓണുകളും ഇതിൽ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ബജറ്റിന് അനുസൃതമായ പരിരക്ഷ

ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ വിവാഹം, കുട്ടികളുടെ ജനനം, ഭവനവായ്പ തുടങ്ങിയവയുമായെല്ലാം ബന്ധപ്പെട്ടും ഇത‌് ലഭ്യമാക്കാനാകും. മാരകരോഗ പരിരക്ഷാ ആനുകൂല്യം, പ്രീമിയം തിരികെ ലഭിക്കാനുള്ള അവസരം എന്നിവയും ഇതോടനുബന്ധിച്ച‌് തെരഞ്ഞെടുക്കാനാകും. ഓരോ വ്യക്തിക്കും അവരവരുടെ ബജറ്റിന് അനുസൃതമായി 85 വയസ്സുവരെ പരിരക്ഷ ലഭ്യമാക്കാനുള്ള അവസരമുണ്ടെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത.

ക്രിറ്റിക്കൽ ഇൽനെസ്

വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായി പരിരക്ഷാ തുക വർധിപ്പിക്കുകയോ കുറയ‌്ക്കുകയോ ചെയ്യാനുമാകും. മരണം, അംഗഭംഗം, മാരക രോഗങ്ങൾ എന്നിവയ്ക്കെതിരെയുള്ള പരിരക്ഷയും ലഭിക്കും. 40 മാരകരോഗങ്ങൾക്ക്  ക്രിറ്റിക്കൽ ഇൽനെസ് പരിരക്ഷ ലഭ്യമാക്കുമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി പറയുന്നത്.

ആവശ്യം അറിഞ്ഞ് വാങ്ങുക

ഇൻഷുറൻസ് ഉൽപ്പന്നം ഏതുതന്നെയായാലും വാങ്ങുമ്പോൾ ഉറച്ച തീരുമാനം വേണമെന്നതാണ് പ്രധാന കാര്യം. ചെറുപ്പമായിരിക്കുമ്പോൾ, ആരോ​ഗ്യത്തോടെയിരിക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുക എന്നതാണ് ഏറ്റവും ഉത്തമം. പ്രീമിയം തെരഞ്ഞെടുക്കുമ്പോൾ സ്വന്തം സാമ്പത്തികസ്ഥിതിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പ്രായം കൂടുന്നതിനനുസരിച്ച് വരുമാനത്തിൽ മാറ്റമുണ്ടാകാൻ ഇടയുണ്ടെങ്കിൽ അക്കാര്യംകൂടി പരി​ഗണിച്ചായിരിക്കണം ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങിക്കേണ്ടത്. സ്വന്തം പരിരക്ഷയും കുടുംബത്തിന്റെ പരിരക്ഷയുമാണ് ലൈഫ് ഇൻഷുറൻസിലൂടെ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന കാര്യം ഓർക്കുക. അതിനാൽ അക്കാര്യത്തിന്  പര്യാപ്തമായ വിധത്തിലുള്ള, സമ​ഗ്രമായ പരിരക്ഷ തരുന്ന പോളിസികൾ വാങ്ങാനും ശ്രദ്ധിക്കുക. മറ്റെന്തിലും എന്നതുപോലെ ഇൻഷുറൻസ് പോളിസികൾ വാങ്ങുമ്പോഴും വിൽക്കുന്നവരുടെ താൽപ്പര്യങ്ങൾക്കല്ല, വാങ്ങുന്ന നിങ്ങളുടെ താൽപ്പര്യങ്ങൾക്കാണ് മുൻതൂക്കം കൊടുക്കേണ്ടത് എന്നതും മറക്കാതിരിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top