മുംബൈ> ഓഹരി വിപണിയില്‍ ചൊവ്വാഴ്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 147 പോയന്റ് ഉയര്‍ന്ന് 25,800ലും ദേശീയ സൂചികയായ നിഫ്റ്റി 46 പോയന്റ് നേട്ടത്തില്‍ 7906ലുമെത്തി.
ബിഎസ്ഇയിലെ 550 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 166 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഒഎന്‍ജിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ ആറ് പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 66.74ആയി രൂപയുടെ മൂല്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..