25 April Thursday

ന​ഗരത്തിൽ നാടൻ പാലൊരുക്കി ഡെയ്‌ലി ഡെയ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018

കൊച്ചി> നമുക്ക് കൈമോശം വന്ന നന്മയായ  കുപ്പിയിൽ നിറച്ച നാടൻ പശുവിൻ പാൽ തിരികെ വരുന്നു. കൊച്ചിക്കടുത്ത്  പുക്കാട്ടുപടിയിലുള്ള ഡെയ് ലി ഡെയ‌്റിയാണ് ന​ഗരത്തിനാവശ്യമായ നാടൻ പാൽ നൽകുന്നത്. കംപ്യുട്ടർ

ഹഫീസ് അഷ്റഫ്

ഹഫീസ് അഷ്റഫ്

എൻജിനിയറായ ഹഫീസ് അഷ്റഫ് ജൈവക‍ൃഷിയിൽ ശ്രദ്ധകേന്ദീകരിച്ചു പ്രവർത്തിക്കുമ്പോഴാണ് ത​ന്റെ കുഞ്ഞിന് നൽകാൻ നാടൻ പാൽ തേടി നടന്നുവലഞ്ഞത് . പശുവിൻ പാൽ കിട്ടാത്തതല്ല, അത് എവിടെ കിട്ടുമെന്ന് അറിയാത്തതാണ് ശുദ്ധമായ പശുവിൻ പാൽ കിട്ടാത്തതി​ന്റെ പിന്നിലുള്ള യഥാർഥ കാരണമെന്ന് അദ്ദേഹത്തിന് മനസ്സിലായി. ന​ഗരത്തിനടുത്തുതന്നെ പശുവുള്ള മേഖലയായ പൂക്കാട്ടുപടിയിലെ ക്ഷീരകർഷകരെ നേരിട്ടു കണ്ട് അവരുമായി സംസാരിച്ചു. അവരുടെ പാലിന് മികച്ച വില ഉറപ്പാക്കുകയാണ് ആദ്യം ചെയ്തത്. കവർപാൽ കുടിച്ചു ശീലിച്ച ന​ഗരവാസികൾക്ക്

പ്രിസർവേറ്റിവുകളില്ലാതെ ശുദ്ധമായ പശുവിൻ പാൽ കുപ്പിയിലാക്കി കൃത്യസമയത്ത് എത്തിക്കുന്നതിന് 2016ൽ  ഡെ‌യ‌്‌ലി ഡെയ‌്റി ആരംഭിച്ചത് അങ്ങനെയാണ്. ആവശ്യമുള്ളവർ രജിസ്ടർചെയ്താൽ പിറ്റേന്ന് കാലത്തുമുതൽ വീട്ടുവാതിക്കൽ കുപ്പിയിൽ പാലെത്തുമെന്ന് അദ്ദേഹം പറ‍‍ഞ്ഞു. സുരക്ഷയുറപ്പാക്കാൻ ഡൽഹിയിലെ ഹിന്ദുസ്ഥാൻ ​ഗ്ലാസിൽനിന്നുമാണ് കുപ്പികൾ വാങ്ങുന്നത്.

പാൽ കൃത്യമായി പാസ്ച്ചറൈസേഷൻ ചെയ്ത് പാൽകുപ്പി ഐസ് ബാ​ഗിലാക്കിയാണ് ഉപഭോക്താവിന് എത്തിക്കുന്നത്. കുപ്പിയും ബാ​ഗും പിറ്റേന്ന് മടക്കിനൽകിയാൽ മതിയാകും.അത് വൃത്തിയായി കഴുകി അണുവിമുക്തമാക്കിയാണ് വീണ്ടും ഉപയോ​ഗിക്കുകയെന്ന് ഹഫീസ് പറഞ്ഞു. പാൽ ശേഖരിക്കുന്ന പശുക്കളുടെ തീറ്റയും അരോ​ഗ്യവുമെല്ലാം സ്ഥാപനത്തി​ന്റെ നിരീക്ഷണത്തിലാണ്. ഒരുഘട്ടത്തിലും പാൽ കൈകൊണ്ടു തൊടില്ല. കൃത്രിമചേരുവകൾ ഇല്ലാതെ പാസ്ചറൈസ് ചെയ്യുന്നതായതിനാൽ 24 മുതൽ 36 മണിക്കൂർ വരെ കേടുകൂടാതെ ഇരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മൺകുടത്തിൽ തൈരു നിറച്ച തൈര്കുടം എന്ന ഉൽപ്പന്നവും  രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി മഞ്ഞൾ ചേർത്ത പാലും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നുണ്ട്. കൊച്ചിയിൽ കൂടുതലിടങ്ങളിൽ കടന്നുചെല്ലുന്നതോടൊപ്പം മറ്റ് ജില്ലകളിലും സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലിപ്പോൾ പ്രതിദിനം 1500 ലിറ്റർ  വിതരണം ചെയ്യുന്നത് ഈ വർഷം തന്നെ 2500 ലിറ്ററാക്കാനുള്ള തയ്യാറെടുപ്പിലാണ്   കൊച്ചിയിലെവിടെയും എത്തിക്കാനായി ഏഴ‌് വാഹനങ്ങളാണുള്ളത്. പുതിയ ഉപഭോക്താക്കളെ ഏർപ്പാടാക്കുന്നവർക്ക് ഓഫറുകളുമുണ്ട്. അര ലിറ്ററിന് ​32 രൂപയും ഒരു ലിറ്ററിന് 64 രൂപയുമാണ് വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top