26 April Friday

സമ്പാദ്യത്തിനുമുമ്പ് ഉറപ്പുവരുത്താം സംരക്ഷണം

സന്ദീപ് ബത്രUpdated: Sunday Apr 16, 2017

സ്വന്തം ജീവന്റെ സംരക്ഷണത്തിനായി ഒരു സാമ്പത്തിക ഉല്‍പ്പന്നം വാങ്ങുന്നതിന് പലരും പ്രാധാന്യം നല്‍കുന്നില്ല. കാരണം സ്വന്തം ജീവന് അപകടം സംഭവിച്ചേക്കാമെന്ന് വെറുതെപ്പോലും ചിന്തിക്കാന്‍ ആരും ഇഷ്ടപ്പെടില്ല. എന്നാല്‍ തങ്ങളുടെ കാറിനും വീടിനുമെല്ലാം പരിരക്ഷ ഉറപ്പാക്കാന്‍ ഇവര്‍ക്കു മടിയില്ല. സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്കു ചെലവഴിക്കുന്ന തുകയില്‍നിന്ന് വരുമാനം ലഭിക്കില്ല എന്നതും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു തടസ്സമാകുന്നു. ജീവനോടെയിരിക്കുമ്പോള്‍ ടേം ഇന്‍ഷുറന്‍സ്പോലെ വരുമാനം തിരികെ നല്‍കാത്ത പോളിസി വാങ്ങാനാരും മെനക്കെടില്ല. എന്നാല്‍ അവശ്യം കവറേജുള്ള ഒരു ടേം ഇന്‍ഷുറന്‍സ് പദ്ധതി നമുക്ക് എന്തു സംഭവിച്ചാലും കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നു.

ഇനി ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെന്നു  കരുതുക. ജീവിതത്തിന് സാമ്പത്തികസുരക്ഷിതത്വം നല്‍കുന്ന ഏറ്റവും ആവശ്യമുള്ള ഉപകരണമെന്നതിനെക്കാള്‍  നികുതി ലാഭത്തിനുള്ള ഉപകരണമായാണ് ലൈഫ് ഇന്‍ഷുറന്‍സിനെ കാണുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങളെ  നിക്ഷേപത്തിനു മാത്രമായോ അല്ലെങ്കില്‍ നികുതി ലാഭത്തിനു മാത്രമായോ കാണരുത്. ഇത് കുടുംബത്തിലെ വരുമാനമുള്ള ആളിന്റെ അഭാവത്തില്‍ ലഭിച്ചുകൊണ്ടിരുന്ന വരുമാനം തുടര്‍ന്നും ഉറപ്പാക്കാനുള്ളതാണ്. അതുകൊണ്ടുതന്നെ സാമ്പത്തികാസൂത്രണത്തിന്റെ ആദ്യപടിയാണ് ടേം ഇന്‍ഷുറന്‍സ്്.

ഏറ്റവും കുറഞ്ഞ ചെലവില്‍ സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്ന ഉപകരണങ്ങളിലൊന്നാണ് ടേം ഇന്‍ഷുറന്‍സ്. അതായത് 30 വയസ്സുള്ള ഒരാള്‍ക്ക് ഒരുകോടി രൂപ സം അഷ്വേഡ് തുകയുള്ള ടേം ഇന്‍ഷുറന്‍സ് എടുക്കാന്‍ 8000-10,000 രൂപ പ്രീമിയമായി നല്‍കിയാല്‍ മതി. (ഇതേ ചെലവുവരുന്ന കാറിന് ഇന്‍ഷുറന്‍സ് എടുക്കാന്‍ അഞ്ചുലക്ഷം രൂപയോളം വേണം). ഇതേ പരിരക്ഷ കിട്ടുന്നതും സംരക്ഷണവും സമ്പാദ്യവുംകൂടിയുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 10 ലക്ഷം രൂപ പ്രീമിയം നല്‍കണം.

ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങുന്നത് ഇന്ന് എളുപ്പമാണ്. ഓണ്‍ലൈനിലൂടെ  ഇടപാടുകാര്‍ക്ക് പ്രയാസംകൂടാതെ പല പോളിസികളെ മനസ്സിലാക്കാനും താരതമ്യംചെയ്ത് വാങ്ങാനും സാധിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ എളുപ്പത്തില്‍ വാങ്ങുമ്പോഴും ഇക്കാര്യം ഓര്‍മിക്കുക.  താരതമ്യംചെയ്ത വിലയോടൊപ്പം ഉല്‍പ്പന്നത്തിന്റെ ബ്രാന്‍ഡ്, കമ്പനിയുടെ ക്ളെയിം സെറ്റില്‍മെന്റ് അനുപാതം തുടങ്ങിയവയ്ക്കുംകൂടി പ്രാധാന്യം നല്‍കുക. ക്ളെയിം നല്‍കിയാല്‍ എത്ര സമയംകൊണ്ട് അത് സെറ്റില്‍ ചെയ്യുന്നുവെന്നതു പ്രധാനമാണ്.

ലേഖകന്‍ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്  ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറാണ്

 

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top