20 April Saturday

കടംവീട്ടാന്‍ എയര്‍ടെല്‍ ഉപകമ്പനി വില്‍ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 15, 2017

ന്യൂഡല്‍ഹി > ടെലികോംരംഗത്തെ മത്സരം മുറുകിയതിനെത്തുടര്‍ന്ന് കനത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപകമ്പനിയായ ഇന്‍ഫ്രാടെല്‍ വില്‍ക്കുന്നു. ടവര്‍രംഗത്തു പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാടെലിന്റെ 8.3 കോടി ഓഹരി 3325 കോടി രൂപയ്ക്ക് ദ്വിതിയ ഓഹരിവിപണിയില്‍ വില്‍ക്കാനാണ് നീക്കം. ഓഹരിയൊന്നിന് 400.6 രൂപ നിരക്കിലാകും വില്‍പ്പനയെന്നറിയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ കടംവീട്ടാനായാണ് വില്‍പ്പനയ്ക്കൊരുങ്ങുന്നതെന്ന് ബോംബേ സ്റ്റോക് എക്സ്ചേഞ്ചില്‍ അറിയിച്ചിട്ടുണ്ട്. എയര്‍ടെല്ലിനും മറ്റ് ഉപകമ്പനികള്‍ക്കുംകൂടി 53.51 ശതമാനം ഓഹരിയാണ് ഭാരതി ഇന്‍ഫ്രാടെല്ലിലുള്ളത്. എയര്‍ടെല്ലിന്റെ കടം നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 91,480 കോടി രൂപയാണ്. 

ടെലികോംരംഗത്ത് മത്സസരം മുറുകിയതിനെത്തുടര്‍ന്ന്  ജൂലൈമുതല്‍ സെപ്തംബര്‍വരെ 343 കോടി രൂപയുടെ ലാഭമാണ് ഉണ്ടാക്കിയത്. തൊട്ടു മുന്‍വര്‍ഷം എയര്‍ടെലിന്റെ ലാഭം 1461 കോടി രൂപയായിരുന്ന സ്ഥാനത്താണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top