25 April Thursday

'ഒരു കുഞ്ഞു സ്വപ്നവീട് '‘പദ്ധതിയുമായി ലേബര്‍ ഇന്ത്യ വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2016

കൊച്ചി > സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി ലേബര്‍ ഇന്ത്യ വിദ്യാര്‍ഥികള്‍ സൌജന്യമായി നിര്‍മിച്ചുനല്‍കുന്ന ആദ്യ വീടിന്റെ ശിലാസ്ഥാപനം ബുധനാഴ്ച  രാവിലെ 10.30ന് കാക്കനാട് കാര്‍ഡിനല്‍ നഗറില്‍ നടക്കും.

‘'ഒരു കുഞ്ഞു സ്വപ്നവീട'് ‘ എന്ന പദ്ധതിയില്‍ കേരളത്തിലെ 14 ജില്ലകളിലും അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് ഓരോ വീട് സൌജന്യമായി നല്‍കും. കാക്കനാട് ബിജുവിന്റെ കുടുംബത്തിനാണ് ആദ്യ വീട് നിര്‍മിച്ചുനല്‍കുന്നത്. ‘ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന ബിജുവിന്റെ കുടുംബത്തിന് സ്വന്തമായി ‘ഭൂമി ഇല്ലാത്തതിനാല്‍ സമീപത്തെ ഇടവകപ്പള്ളിയാണ് സൌജന്യമായി സ്ഥലം വിട്ടുനല്‍കിയത്.

സ്വന്തമായി മൂന്നു സെന്റ് സ്ഥലമെങ്കിലും ഉള്ളവര്‍ അതത് ജില്ലാ കലക്ടറുടെയോ ജനപ്രതിനിധിയുടെയോ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം പൂര്‍ണമായ മേല്‍വിലാസം, ജില്ല, സൈറ്റ് പ്ളാന്‍, സര്‍വേനമ്പര്‍, ഇപ്പോള്‍ താമസിക്കുന്ന വീടിന്റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോ എന്നിവയുണ്ടാകണം. അപേക്ഷിക്കേണ്ട വിലാസം ജോര്‍ജ് കുളങ്ങര, ചെയര്‍മാന്‍, ലേബര്‍ ഇന്ത്യ, മരങ്ങാട്ടുപിള്ളി, കോട്ടയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top