18 April Thursday

ഓണ്‍ലൈന്‍ ബാങ്കിങ്ങിന് താല്‍പ്പര്യമേറുന്നതായി സര്‍വേ

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

കൊച്ചി > ഇന്ത്യയില്‍ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി സര്‍വേ. സങ്കീര്‍ണമായ ബാങ്കിങ് പ്രശ്നങ്ങള്‍പോലും നേരിട്ട് ബാങ്കില്‍ ചെന്ന് പരിഹരിക്കുന്നതിലും കൂടുതല്‍ നെറ്റ്ബാങ്കിങ്ങിലൂടെയോ മൊബൈല്‍ ബാങ്കിലൂടെയോ പരിഹരിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന്് സര്‍വേ വ്യക്തമാക്കുന്നു. ആഗോള ടെക്നോളജി കമ്പനിയായ അവായ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ഇന്ത്യ, ബ്രിട്ടന്‍, ഒസ്ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ 26 ശതമാനം ഇന്ത്യക്കാര്‍ മൊബൈല്‍ ആപ്പിലൂടെയാണ് സേവനം തേടുന്നത്. അതേസമയം ബ്രിട്ടനില്‍ 21 ശതമാനവും ഓസ്ട്രേലിയയില്‍ 19 ശതമാനവും യുഎഇയില്‍ 24 ശതമാനവുമാണ് ഈ രീതിയില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. 25 ശതമാനം ഇന്ത്യക്കാര്‍ ബാങ്കിങ് ഇടപാടില്‍ നിന്നുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിടാറുള്ളപ്പോള്‍ ബ്രിട്ടനില്‍ 15 ശതമാനം പേരാണ് ഈ രീതിയില്‍ പ്രതികരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top