29 March Friday

അത്തരം കച്ചവടം വേണ്ട: ആമസോൺ

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

കോവിഡ്‌ ബാധ രൂക്ഷമായ സാഹചര്യത്തിൽ മാസ്ക്‌, ഗ്ലൗസ്‌, സാനിറ്റൈസർ തുടങ്ങിയ പ്രതിരോധ ഉൽപ്പന്നങ്ങൾക്കായുള്ള നെട്ടോട്ടത്തിലാണ്‌ ആളുകൾ. അതേസമയംതന്നെ  ഇവയുടെ വിലകൂട്ടി ലാഭം കൊയ്യാനും ചില കമ്പനികൾ ശ്രമിക്കുന്നു. ഇത്തരം തട്ടിപ്പ്‌ പരിപാടി പറ്റില്ലെന്ന നിലപാടിലാണ്‌  ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ. തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ വിലകൂട്ടി ഉൽപ്പനങ്ങൾ വിൽക്കുന്ന വ്യാപാരികൾക്ക്‌  ആമസോൺ കത്തയച്ചു. ‘നിങ്ങളുടെ ഓഫർ നീക്കം ചെയ്യുന്നു. ഈ ഉൽപ്പന്നം വിൽക്കാൻ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല’ എന്നാണ്‌ ആമസോൺ നൽകിയ സന്ദേശം. മാർച്ച്‌ 31 വരെയാണ്‌ നിയന്ത്രണം.

സാധാരണ വിലയിലും മൂന്ന് മടങ്ങധികം വിലയാണ്‌ ഉൽപ്പനങ്ങൾക്കായി വ്യാപാരികൾ ഓൺലൈൻ സ്റ്റോറുകളിലും ഈടാക്കുന്നത്‌. ഈബേയും ഇത്തരത്തിൽ ഫെയ്‌സ്‌ മാസ്‌ക്കിന്റെയും സാനിറ്റൈസറിന്റെയും  വിൽപ്പന നിർത്തിയിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top