02 December Saturday

മാള്‍ ഓഫ് ജോയ് കോട്ടയത്ത് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 12, 2016

കോട്ടയം > അഞ്ചുനിലകളില്‍ രണ്ടുലക്ഷം ചതുരശ്രയടിയില്‍ പരന്നുകിടക്കുന്ന ലോകോത്തര നിലവാരമുള്ള ഷോപ്പിങ് മാളായ മാള്‍ ഓഫ് ജോയ് കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മേരി ആന്റണിയും എല്‍സ ജോയിയും മാള്‍ ഉദ്ഘാടനംചെയ്തു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ്, ഡോ. പി ആര്‍ സോന (ചെയര്‍പേഴ്സണ്‍, കോട്ടയം മുനിസിപ്പാലിറ്റി), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, സുരേഷ് കുറുപ്പ് എംഎല്‍എ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ഷോപ്പിങ് സൌകര്യപ്രദമാക്കാന്‍ ബേസ്മെന്റില്‍ മൂന്നുനിലകളിലായി കാര്‍പാര്‍ക്കിങ് സൌകര്യമൊരുക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top