18 December Thursday

ഫുഡ്‌ടെക് കേരളാ പ്രദര്‍ശനത്തിന് തുടക്കമായി; പ്രദര്‍ശനം നാളെ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 10, 2023

കൊച്ചി കലൂരിലെ റിനൈ ഇവന്റ് സെന്ററില്‍ നടക്കുന്ന ഫുഡ്‌ടെക് കേരളയുടെ 14-ാമത് പതിപ്പ് കാലടി റൈസ് മില്ലേഴ്‌സ് കണ്‍സോര്‍ഷ്യം (കെആര്‍എംസി) പ്രസിഡന്റ് എന്‍ പി ആന്റണി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി> ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് മേഖലകള്‍ക്കായുള്ള സംസ്ഥാനത്തെ പ്രമുഖ പ്രദര്‍ശനമായ ഫുഡ്‌ടെക് കേരളയുടെ പതിനാലാമത് പതിപ്പിന് കൊച്ചി കലൂരിലെ റിനൈ ഇവന്റ് സെന്ററില്‍ തുടക്കമായി. കാലടി റൈസ് മില്ലേഴ്‌സ് കണ്‍സോര്‍ഷ്യം (കെആര്‍എംസി) പ്രസിഡന്റ് എന്‍ പി ആന്റണി ഉദ്ഘാടനം ചെയ്തു. വിവിധ തരം ഭക്ഷ്യോല്‍പ്പന്നങ്ങളും നിര്‍മാണം, പാക്കേജിംഗ്, പ്രിന്റിംഗ് രംഗങ്ങളില്‍ ഉപയോഗിക്കുന്ന മെഷീനറികള്‍, മെറ്റീരിയലുകള്‍, ഭക്ഷ്യോല്‍പ്പന്നച്ചേരുവകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 60-ലേറെ സ്ഥാപനങ്ങള്‍ ഫുഡ്‌ടെകില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ വൈവിധ്യമാര്‍ന്ന പാക്കേജിംഗ് മെഷീനറികളുടേയും മെറ്റീരിലയിലുകളുടേയും നീണ്ടനിരയാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. പ്രദര്‍ശനം നാളെ (ഫെബ്രു 11) സമാപിക്കും.

കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), സിഫ്റ്റ്, ബിസ്, ഫിക്കി കേരളാ തുടങ്ങിയ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെ-ബിപ് സംഘടിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പവലിയനിലെ 20ഓളം വരുന്ന ചെറുകിട-ഇടത്തരം (എസ്എംഇ) സംരഭങ്ങളും മേളയുടെ ഭാഗമാണ്. ഇതിനു പുറമെ ദേശീയ തലത്തിലുള്ള പ്രമുഖ നിര്‍മാണ സ്ഥാപനങ്ങളേയും സംസ്ഥാനത്ത ഭക്ഷ്യോല്‍പ്പന്ന കമ്പനികളേയും മുഖാമുഖം കൊണ്ടുവരുന്ന ഒരു പ്രദര്‍ശനം കൂടിയാണ് ഫുഡ്‌ടെക് എന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു.

മേളയുടെ ഭാഗമായി രാവിലെ 10 മുതല്‍ 1-30 വരെ നടന്ന ടെക്‌നിക്കല്‍ സെഷനുകളില്‍ താഴെപ്പറയുന്ന വിഷയങ്ങളില്‍ ഫുഡ് സേഫ്റ്റി മാനേജ്‌മെന്റും എച്ച്എസിസിപിയും - എച്ച്എസിസിപി കണ്‍സള്‍ട്ടന്റ് ഡോ. എന്‍ ആനന്ദവല്ലി, ഈ മേഖലയിലെ നൂതന സാങ്കേതിക പ്രവണതകള്‍ - ടി ആന്‍ഡ് ഐ പ്രൊജക്റ്റ്‌സ് ജിഎം ബാലതണ്ടായുതം വി, വളര്‍ച്ചാസാധ്യതകള്‍ - എ2ഇസഡ് പാക്കേജിംഗ്‌സ് പ്രൊപ്പൈറ്റര്‍ സി കെ എം അബ്ദുള്‍ റഷീദ്, ഫുഡ് ടെസ്റ്റിംഗും അനാലിറ്റിക്കല്‍ ടെക്‌നിക്കുകളും - കെയര്‍ കേരളം ലാബ് മാനേജര്‍ ജോബി തോമസ്, ഭക്ഷ്യവ്യവസായ മേഖലയ്ക്കുള്ള സസ്‌റ്റെയ്‌നബ്ള്‍ ഫ്‌ളോറിംഗ് - പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് തലവന്‍ സുപ്രതിം സര്‍ക്കാര്‍ എന്നിവര്‍ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top