29 March Friday

കുട്ടികളുടെ നിക്ഷേപം: ചില വിവരങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 10, 2016

കുട്ടികളുടെ ചെറുപ്രായത്തില്‍ത്തന്നെ അവരുടെ പേരില്‍ ക്രമമായി നിക്ഷേപം നടത്തിയാല്‍ മാത്രമേ ഒരുപരിധിവരെയെങ്കിലും അവരുടെ കാര്യങ്ങള്‍ അല്ലലില്ലാതെ നടത്തിക്കൊണ്ടുപോകാനാകു. എത്ര ചെറിയ വരുമാനമാണെങ്കില്‍പ്പോലും കുട്ടികളുടെ ആവശ്യത്തിന് അതില്‍നിന്നു മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത്. കുട്ടികളുടെ ഭാവിയെക്കരുതി നിക്ഷേപിക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസ്സില്‍വയ്ക്കുന്നത് കൂടുതല്‍ കാര്യക്ഷമമായി നിക്ഷേപം നടത്തുന്നതിനു സഹായിക്കും. ഓരോരുത്തരുടെയും വരവിനനുസരിച്ച് എത്ര രൂപവരെ അവര്‍ക്കായി മാറ്റിവയ്ക്കാനാകും എന്നു നിശ്ചയിക്കുന്നതാണ് ഏറ്റവുമാദ്യം തീരുമാനിക്കേണ്ട കാര്യം. അവരുടെ ഭാവിപഠനത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും എത്ര ചെലവുവരുമെന്നു കണക്കാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പണപ്പെരുപ്പത്തിന്റെ നിരക്കുകൂടി കണക്കിലെടുത്തുവേണം ഇക്കാര്യങ്ങള്‍ നിശ്ചയിക്കാന്‍. വിവാഹം സംബന്ധിച്ച് പ്രതീക്ഷിക്കുന്ന ചെലവുകളും കണക്കിലെടുക്കണം.

എത്ര തുക നിക്ഷേപിക്കണമെന്നു നിശ്ചയിച്ചാല്‍ അത് എങ്ങിനെ, എവിടെയെല്ലാം നിക്ഷേപിക്കണം എന്നതും ധാരണയിലെത്തണം. കുട്ടികള്‍ക്കായി നിക്ഷേപിക്കുമ്പോള്‍ കഴിയുന്നത്ര ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കണമെന്നു മാത്രമല്ല, അത്ര വേഗത്തില്‍ പണമാക്കി മാറ്റാന്‍കഴിയാത്ത മേഖലകള്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ പെട്ടെന്നൊരു ആവശ്യം വന്നാല്‍ അവ പിന്‍വലിക്കാനുള്ള പ്രവണത ഇല്ലാതാക്കുകയും ചെയ്യാം. കുട്ടികള്‍ക്കായി നിക്ഷേപിക്കുന്നതിന് മ്യൂച്വല്‍ ഫണ്ടുകള്‍, റെക്കറിങ് നിക്ഷേപങ്ങള്‍, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതികള്‍, പബ്ളിക് പ്രോവിഡന്റ് ഫണ്ട്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകള്‍ തെരഞ്ഞെടുക്കാം. കുട്ടികള്‍ക്കുള്ള നിക്ഷേപങ്ങള്‍ ഒരിടത്തുതന്നെ നിക്ഷേപിക്കുന്നതിനു പകരം വിവിധ മേഖലകളിലായി നിക്ഷേപിക്കുന്നതാണ് നല്ലത്. കുട്ടികള്‍ക്കായുള്ള ചില ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

എസ്ഐബി ജൂനിയര്‍– സൌത്ത് ഇന്ത്യന്‍ ബാങ്ക് , ബാലമിത്ര– ഫെഡറല്‍ ബാങ്ക്, കാന്‍ ചാമ്പ്– കനറ ബാങ്ക്, വി ജെന്‍ യൂത്ത്– വിജയ ബാങ്ക്, യങ്സ്റ്റാര്‍– ഐസി, ഐസിഐ ബാങ്ക്, കിഡ്സ് അഡ്വാന്റേജ് അക്കൌണ്ട്– എച്ച്ഡിഎഫ്സി ബാങ്ക്.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതും സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നതും കുടുംബത്തിന്റെയും കുട്ടികളുടെയും സാമ്പത്തിക ഭാവിക്ക് നല്ലതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top