19 April Friday

പലിശ നിരക്കില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2016

ന്യൂഡല്‍ഹി> പലിശ നിരക്കില്‍ മാറ്റവരുത്താതെ റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു.റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്നതാണ്  റിപ്പോ നിരക്ക് 6.50ലും ബാങ്കുകളില്‍നിന്ന് റിസര്‍വ് ബാങ്ക് പണം സ്വീകരിക്കുമ്പോള്‍ നല്‍കുന്ന  റിവേഴ്സ് റിപ്പോ നിരക്ക് 6ലും  നിലനിര്‍ത്തും. പണപ്പെരുപ്പം 5.77 ശതമാനമെന്ന ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലാണ് പലിശനിരക്കില്‍ മാറ്റമില്ലാത്തത്.ബാങ്കുകളുടെ പലിശ രഹിത കരുതല്‍ അനുപാതം (സിആര്‍ആര്‍) 4 ശതമാനമായി  മാറ്റമില്ലാതെ തുടരും.

ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള വേതന പരിഷ്കരണം പണപ്പെരുപ്പത്തെ സ്വാധീനിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഇല്ലാതാക്കി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍  രഘുറാം രാജന്‍ പങ്കെടുത്ത അവസാനത്തെ അവലോകന യോഗമായിരുന്നു ഇന്നതേത്.

ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ഭഷ്യവിലപ്പെരുപ്പം പിടിച്ചു നിര്‍ത്താനാകുമെന്ന് പ്രതീക്ഷയുള്ളതായും രഘുറാം രാജന്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top