26 April Friday

മ്യൂച്വൽ ഫണ്ട് നിക്ഷേപം അനായാസമാക്കുവാന്‍ ജിയോജിത് ഫണ്ട്സ് ജീനി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

കൊച്ചി> ധനകാര്യ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്  മ്യൂച്വൽ  ഫണ്ട് നിക്ഷേപം അനായാസമാക്കുവാന്‍ ഫണ്ട്സ് ജീനി പുറത്തിറക്കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനായാസം  മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനു സഹായിക്കുന്ന  മൊബൈല്‍ ആപാണിത്.
ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ ജോര്‍ജ്ജിന്റേയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന്റേയും സാന്നിധ്യത്തില്‍ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദര രാജനാണ് പ്രകാശനച്ചടങ്ങു നിര്‍വഹിച്ചത്.

കടലാസു പണികളില്ലാതെ രണ്ടു മിനിട്ടിനകം നിക്ഷേപകനെ പ്രവര്‍ത്തന സജ്ജമാക്കുന്നതുള്‍പ്പടെ നിരവധി പ്രത്യേകതകളുള്‍ക്കൊള്ളുന്നു. അനുയോജ്യമായഫണ്ട് തെരഞ്ഞെടുക്കാനും അവയുടെ പ്രവര്‍ത്തനം ക്രമമായി നിരീക്ഷിക്കാനും  സഹായിക്കുന്ന ഫണ്ട്സ് ജീനി എസ് ഐ പി കാല്‍ക്കുലേറ്ററായും പ്രവര്‍ത്തിക്കുന്നു. അക്കൌണ്ട് തുടങ്ങുന്നതിന് പാന്‍കാര്‍ഡും ആധാര്‍ വിവരങ്ങളും മതി.

ഇടപാടുകളില്‍ 60 ശതമാനത്തിലേറെയും നടക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലാണ് . പുതിയ തലമുറക്ക്  മൊബൈല്‍ ആപുകള്‍ എളുപ്പമായതിനാല്‍ ഫണ്ട്സ് ജീനി സ്വീകാര്യമാകുമെന്ന് സി ജെ ജോര്‍ജ്ജ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top