27 April Saturday

ഒന്നിനൊന്ന് സൗജന്യവുമായി എൽജി ഓണം ഓഫറുകൾ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 8, 2020

കൊച്ചി
ഓണം കഴിഞ്ഞിട്ടും ഓണക്കാല ഓഫറുകളുമായി മുന്നോട്ട് പോകുകയാണ് എൽജി ഇലക്ട്രോണിക്സ്. സന്തോഷകരമായ ഓണം, ആരോ​ഗ്യകരമായ ഓണം എന്ന ആശയത്തെ മുൻനിർത്തി ഒരു എൽജി ഉൽപ്പന്നം വാങ്ങുമ്പോൾ മറ്റൊരു ഉൽപ്പന്നം സൗജന്യമായി നൽകുന്ന 2 ഫോർ വൺ ഓഫറാണ് എൽജി ഓണത്തിന് അവതരിപ്പിച്ചത്. ഇതുപ്രകാരം ഒഎൽഇഡി, നാനോസെൽ, യുഎച്ച്ഡി  ടിവി വാങ്ങുമ്പോൾ  മറ്റൊരു ടിവി സൗജന്യമായി ലഭിക്കും. 32 ഇഞ്ച് മുതൽ മുകളിലേക്കുള്ള എല്ലാ ടിവികൾക്കും മൂന്നു വർഷം പാനൽ ഉൾപ്പെടെ പൂർണ വാറന്റിയും  എൽജി നൽകുന്നുണ്ട്.  കൂടാതെ തെരഞ്ഞെടുക്കപ്പെട്ട മോഡലുകൾക്കൊപ്പം ജിയോ ഫൈ ഡിവൈസ്, എക്സ്ബൂം മ്യൂസിക് സിസ്റ്റത്തോടൊപ്പം  മൈക്ക്, എയർടെൽ ഡിജിറ്റൽ ടിവി കണക്ഷനുകൾക്ക് 1499 രൂപയുടെ ഡിസ്‌കൗണ്ട് എന്നിവയും ലഭ്യമാകും.

എൽജി സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകളോടൊപ്പം സൗജന്യമായി ബെഡ്റൂം റെഫ്രിജറേറ്റർ, ഫ്രണ്ട് ലോഡ് വാഷിങ്‌ മെഷിനോടൊപ്പം രണ്ടുകിലോ ഏരിയൽ മാറ്റിക്, തെരഞ്ഞെടുക്കപ്പെട്ട വാട്ടർ പ്യൂരിഫയറുകളോടൊപ്പം സ്റ്റീൽ ടംബ്ലർ, എയർ കണ്ടീഷണറുകളോടൊപ്പം അഞ്ചുവർഷത്തെ പിസിബി, വാറന്റി, മൈക്രോവേവ് ഓവനുകളോടൊപ്പം ഗ്ലാസ് ബൗൾ സെറ്റ് തുടങ്ങിയവയും ലഭ്യമാകുമെന്ന് എൽജി ഇലക്ട്രോണിക്സ് അറിയിച്ചു. ഈ ഓഫറുകൾ  30 വരെ ലഭ്യമാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top