29 March Friday

ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പട്ടികയില്‍ തുടര്‍ച്ചയായ നാലാം തവണയും ഇടം നേടി മലയാളി വ്യവസായി സോഹന്‍ റോയ്

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

ദുബായ്> അറബ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന ശക്തരായ ഇന്ത്യക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫോബ്‌സ് മാസികയുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഇടം നേടി ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ സോഹന്‍ റോയ്.  2016-ലാണ് സോഹന്‍ റോയ് ആദ്യമായി ഈ പട്ടികയില്‍ ഇടം നേടിയത്. അറബ് ലോകത്തും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പ്രവാസി മലയാളി കെട്ടിപ്പടുത്ത വ്യവസായ ശൃംഖലകള്‍ക്കുള്ള അംഗീകാരമായി ഈ നേട്ടത്തെ കണക്കാക്കുന്നു.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ശതകോടീശ്വരന്മാര്‍ ഒന്നിച്ചു നിന്ന് പ്രവര്‍ത്തിച്ചാല്‍ ഒരു രൂപ = ഒരു ഡോളര്‍ എന്ന നിലയിലേക്ക് വിനിമയ നിരക്കിനെ എത്തിക്കാനാകുമെന്ന് സോഹന്‍ റോയ് ഫോബ്‌സ് പുരസ്‌കാര വേദിയില്‍ വ്യക്തമാക്കി.  ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ്അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്റേത്. 1998-ല്‍ സോഹന്‍ റോയ് തുടക്കമിട്ട ഏരീസ് ഗ്രൂപ്പ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നേവല്‍ ആര്‍കിടെക്ചര്‍ കണ്‍സല്‍ട്ടന്‍സിയാണ്. നാലായിരത്തിലധികം ജീവനക്കാര്‍ ഏരീസ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.

വിഖ്യാതമായ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിരവധി സിനിമകളുടേയും ഡോക്യുമെന്ററികളുടേയും രൂപകല്‍പന നിര്‍വ്വഹിച്ചതും സോഹന്‍ റോയ് ആണ്. ഇതു കൂടാതെ സാമുദ്രികമേഖലയിലെ ആദ്യത്തെ ഗ്ലോബല്‍ ചാനല്‍ ആയ മറൈന്‍ ബിസ് ടി.വി, ആരോഗ്യ രംഗത്തെ ആദ്യ ലോകോത്തര ചാനല്‍ ആയ മെഡിബിസ് ടി.വി, വിഷ്വല്‍ മീഡിയയെ അടിസ്ഥാനപ്പെടുത്തിയ പഠന കേന്ദ്രമായ ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഗിന്നസ് റിക്കോഡില്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ ആദ്യ സ്റ്റീല്‍ ബോട്ട് 'പുന്നമടച്ചുന്‍', ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളുള്ള 'സേഫ് ബോട്ടെല്‍' എന്ന ലക്ഷ്വറി ഹൗസ് ബോട്ട്, ലോകത്താകമാനം നിരവധി തൊഴില്‍ മേഖലകളില്‍ ഉപയോഗിക്കപ്പെടുന്ന 'ടൈം' (To Improve My Efficiency ) എന്ന സോഫ്റ്റ്‌വെയര്‍, ഇന്ത്യയിലെ ഏറ്റവും വലിയ 3 ഡി മോഷന്‍ പിക്ചറും അനിമേഷന്‍ സ്റ്റുഡിയോയും ആയ 'ഏരീസ് എപ്പിക്ക', ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോകളില്‍ ഒന്നായ 'ഏരീസ് വിസ്മയാസ് മാക്‌സ് ', അത്യന്താധുനിക 4K പ്രൊജക്ഷന്‍ സംവിധാനങ്ങളോടു കൂടിയ 'ഏരീസ് പ്ലക്‌സ് തീയേറ്റര്‍ ', ഇന്ത്യന്‍ സിനിമാ വ്യവസായ രംഗത്തെ ലോകോത്തര ശ്രേണിയിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടു ആവിഷ്‌കരിച്ച 'പ്രൊജക്ട് ഇന്‍ഡിവുഡ്' തുടങ്ങി നിരവധി സംരഭങ്ങളുടെ ശില്പി കൂടിയാണ് സോഹന്‍ റോയ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top