29 March Friday

എയര്‍ടെല്‍ 4ജി കേരളത്തിലെ 100 പട്ടണങ്ങളില്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 7, 2016

കൊച്ചി > ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 4ജി സേവനം കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 100 പട്ടണങ്ങളിലേക്ക് വ്യാപിപ്പിച്ചു. എയര്‍ടെലിന്റെ നെറ്റ്വര്‍ക്ക് നവീകരണയജ്ഞമായ പ്രൊജക്ട് ലീപിന്റെ ഭാഗമാണ് 4ജി നെറ്റ്വര്‍ക്ക് വിപുലീകരണം. ഇതോടെ സംസ്ഥാനത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ 4ജിയിലൂടെ അതിവേഗ വീഡിയോ സ്ട്രീമിങ്, അപ്ലോഡിങ്, ഡൌണ്‍ലോഡിങ് തുടങ്ങിയവ മൊബൈലിലും ഒപ്പം 4ജി ഡോങ്കിളുകളിലും ഹോട്ട്സ്പോട്ടുകളിലും ആസ്വദിക്കാം.

നെറ്റ്വര്‍ക്കിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനായി എയര്‍ടെല്‍ മുന്‍വര്‍ഷം നവംബറില്‍ പ്രൊജക്ട് ലീപ് എന്ന നെറ്റ്വര്‍ക്ക് നവീകരണയജ്ഞത്തിനു തുടക്കംകുറിച്ചു. മശൃലേഹ.ശി/ഹലമു എന്ന മൈക്രോസൈറ്റ്വഴി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ പ്രദേശത്തെ പദ്ധതിയുടെ പുരോഗതി അറിയാന്‍ സാധിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top