07 July Monday

ഓഹരി വിപണി കൂപ്പുകുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2016

മുംബൈ> ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 400 പോയിന്റ് ഇടിഞ്ഞു. ചൈനീസ് ഓഹരി വിപണിയിലെ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. ദേശീയ സൂചികയായ നിഫ്‌റ്റി  7600 പോയിന്റിനടുത്തേയ്ക്കു താഴ്ന്നു.24960ലാണു സെന്‍സെക്‌സ് ഇപ്പോള്‍. ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ മൂന്നര ശതമാനത്തോളം ഇടിഞ്ഞാണു വ്യാപാരം നടത്തുന്നത്.മാരുതി സുസുകി, എം ആന്റ് എം ,ഒഎന്‍ജിസി എന്നിവയും ഇടിവിലാണ്. മറ്റ് ഏഷ്യന്‍ വിപണികളും തകര്‍ച്ചയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top