11 May Saturday

വീണ്ടും തുടരാൻ ഫോക്സ്‌കോൺ

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020

കൊറോണ വൈറസ്‌ പടർന്നതോടെ ചൈനയിലെ തങ്ങളുടെ എല്ലാ ഉൽപ്പാദനവും നിർത്തിവച്ച ഇലക്‌ട്രോണിക്സ്‌ ഉപകരണ ഉൽപ്പാദക കമ്പനി ഫോക്സ്‌കോൺ ഫെബ്രുവരി അവസാനത്തോടെ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന്‌ റിപ്പോർട്ട്‌. തായ്‌വാൻ കമ്പനിയായ ഫോക്സ്‌കോണിന്‌ പഴയ രീതിയിൽ പ്രവർത്തനം ആരംഭിക്കാൻ രണ്ട്‌ ആഴ്ചയെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ട്‌.

ആപ്പിൾ, നോക്കിയ, ഷവോമി തുടങ്ങിയ ടെക്‌ ഭീമൻമാരുടെയും മറ്റ്‌ വിവിധ കമ്പനികളുടെയും ഇലക്ട്രിക്‌ ഉപകരണങ്ങൾ നിർമിച്ചുനൽകുന്നത്‌ ഫോക്സ്‌കോണാണ്‌. ഇതിൽ ടെലിവിഷൻ, ലാപ്‌ടോപ്‌, ടാബ്‌ലെറ്റ്‌ എന്നിവയും പെടും. ഫാക്ടറി തുറന്നുപ്രവർത്തിക്കാനുള്ള അനുമതി തേടി കമ്പനി അധികൃതരെ സമീപിച്ചിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top