24 April Wednesday

ബാങ്കിങ് ഉച്ചകോടി 11ന്‌; ധവളപത്രം പുറത്തിറക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 5, 2018


കൊച്ചി> വാണിജ്യ, വ്യവസായ മന്ത്രാലയം സ്ഥാപിച്ച ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) ബാങ്കുകളുമായി സഹകരിച്ച് മുംബൈയിൽ 11ന് നടത്തുന്ന ബാങ്കിങ് ഉച്ചകോടിയിൽ ധവളപത്രം പുറത്തിറക്കും. നിർണായക ബാങ്കിങ് പ്രശ്നങ്ങളായ വായ‌്പാപരിധി വിലയിരുത്തൽ, ഈട‌ുനൽകൽ, ഇടപാടുകൾ, ആസ്തി മൂല്യനിർണയം, ബന്ധപ്പെട്ട ഫിനാൻസിങ് മാർഗനിർദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരിക്കും ധവളപത്രം ഇറക്കുക.
ഈയിടെ പുറത്തുവന്ന തട്ടിപ്പുകളെത്തുടർന്ന‌് ബാങ്കിങ് മേഖലയിലെ സ്ഥാപനങ്ങളുടെ ആശങ്കകൾ ലഘൂകരിക്കുകയാണ് ധവളപത്രത്തിന്റെ ലക്ഷ്യം. കുംഭകോണത്തെത്തുടർന്നുണ്ടായിട്ടുള്ള തകർച്ച ലഘൂകരിക്കുകയും സ്വയം നിയന്ത്രണംപാലിക്കുകയും ചെയ്യുന്നതിനൊപ്പം നല്ല പ്രമോട്ടർമാർക്ക് വായ്പ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top