23 April Tuesday

സ്വർണത്തിന്റെ ആവശ്യം 4 ശതമാനം ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

കൊച്ചി >  നടപ്പുസാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകതയിൽ നാലുശതമാനം ഇടിവ്. പ്രാദേശികവില ഉയർന്നുനിന്നതുമൂലം ഇന്ത്യയിൽ സ്വർണാഭരണങ്ങളുടെ ആവശ്യകതയിൽ ഈ കാലയളവിൽ എട്ടുശതമാനം കുറവുണ്ടായി.

മുൻവർഷം രണ്ടാം പാദത്തിൽ 1008 ടണ്ണായിരുന്നു സ്വർണത്തിന്റെ ആഗോള ആവശ്യകതയെങ്കിൽ ഈ വർഷം 964 ടണ്ണായി കുറഞ്ഞു. സ്വർണാഭരണങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ മുൻവർഷത്തെ 519 ടണ്ണിൽനിന്ന് രണ്ടുശതമാനം ഇടിഞ്ഞ് 510 ടണ്ണിലെത്തി.  എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇടിഎഫ്) ഉണ്ടായ കുറവാണ് മുൻ വർഷത്തേക്കാൾ സ്വർണത്തിന്റെ ആവശ്യകത കുറയാൻ കാരണമായതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top