25 April Thursday

ടിയുവി റെയിൻലാൻഡ് എൻഐ എഫ്ഇ അക്കാദമിയും േദശീയ വൈദഗ്ധ്യ വികസന കോർപ്പറേഷനും കൈകോർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

 വൊക്കേഷണൽ  പരിശീലനരംഗത്ത‌് കാൽനൂറ്റാണ്ടു പൂർത്തിയാക്കിയ കൊച്ചിയിലെ  ടിയുവി റെയിൻലാൻഡ‌് എൻഐഎഫ‌്ഇ അക്കാദമി ദേശീയ വൈദഗ‌്ധ്യ വികസന കോർപറേഷനുമായി ചേർന്ന‌് പ്രവർത്തനം വിപുലമാക്കുന്നു. ഫയർ ആൻഡ‌് സേഫ‌്റ്റി, ലിഫ‌്റ്റ‌് ടെക‌്നോളജി, ഫൈബർ ഒാപ‌്റ്റിക‌്സ‌്, റീട്ടെയിൽ മാനേജ‌്മെന്റ‌് എന്നീ കോഴ‌്സുകളിലാണ‌് നൈപുണ്യ വികസന കോർപറേഷനുമായി ചേർന്നു പ്രവർത്തിക്കുന്നതെന്ന‌് ഡയറക്ടർ അജയ‌് മേനോൻ പറഞ്ഞു.   ഇന്ത്യയിലും വിദേശങ്ങളിലും വളരെ തൊഴിലവസരങ്ങളുള്ള ഈ കോഴ‌്സുകൾക്ക‌് ഏറെ ആവശ്യക്കാരുണ്ടെന്ന‌് അദ്ദേഹം പറഞ്ഞു. പ്രയോഗിക പരിശീലനത്തിന‌് മുൻതൂക്കം നൽകുന്നതിനാൽ ഇവർക്ക‌് പഠനം പൂർത്തിയാക്കുമ്പോൾതന്നെ ഏതുതരം സാഹചര്യങ്ങളെയും കൈകാര്യംചെയ്യാനുള്ള പരിശീലനം ലഭിക്കുമെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു. 10ാം ക്ലാസാണ‌് കോഴ‌്സിനുള്ള അടിസ്ഥാന യോഗ്യത. നൈപുണ്യ വികസന കോർപറേഷന്റെ  ഇന്ത്യയിലെതന്നെ ഏഴ‌് മികച്ച പരിശീലന പങ്കാളികളിലൊന്നാണ‌് എൻഐഎഫ‌്ഇ എന്ന‌് അദ്ദേഹം അറിയിച്ചു.

ഇതിനു പുറമെ നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് സോളാർ എനർജിയുമായി സഹകരിച്ച‌് സോളാർ ടെക‌്നീഷ്യൻ പരിശീലനരംഗത്തേക്കും ഉടൻതന്നെ സാന്നിധ്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ‌് സ്ഥാപനം. കോഴ‌്സ‌് പൂർത്തിയാക്കുന്നവർക്ക‌് സോളാർപാനലുകൾ സ്ഥാപിക്കുന്നതിനുള്ള വൈദഗ‌്ധ്യ പരിശീലനമാണ‌് നൽകുന്നത‌്. സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുന്നതിനും  കോഴ‌്സ‌് സഹായകരമാകും. കേന്ദ്രസർക്കാരാണ‌്   കോഴ‌്സ‌് പരിശീലനത്തിനുള്ള ഫണ്ട‌് ലഭ്യമാക്കുന്നത‌്. 

പരിശീലനരംഗത്ത‌് 26ാം വർഷത്തേക്കു കടക്കുന്ന സ്ഥാപനത്തെ ജർമൻ കമ്പനിയായ ടിയുവി റെയിൻലാൻഡ‌് ഏറ്റെടുത്തിട്ട‌് നാലുവർഷമായി. ആഗോളതലത്തിൽ വ്യവസായമേഖലയ‌്ക്കുള്ള ടെസ‌്റ്റിങ്, കൺസൾട്ടിങ‌് ഓഡിറ്റിങ്‌, പരിശീലനം എന്നിവയെല്ലാം ലഭ്യമാക്കുന്ന റെയിൻലാൻഡിന‌് 66 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട‌്‌. കേരളം ആസ്ഥാനമായ സ്ഥാപനത്തിൽ   കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഒരുലക്ഷം കുട്ടികൾ പരിശീലനം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽ നേടിയിട്ടുണ്ട‌്. നിലവിലിപ്പോൾ 11 സംസ്ഥാനങ്ങളിൽ പരിശീലനകേന്ദ്രങ്ങളുണ്ട‌്. ഈ മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ‌്ധരാണ‌് പരിശീലനം നൽകുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top