20 April Saturday

വ്യവസായ സ്ഥാപനത്തിന്റെ ഘടന മാറ്റുന്നതിന്

അഡ്വ. ബി പ്രസന്നകുമാര്‍Updated: Sunday Jul 3, 2016

ഒരു വ്യവസായസ്ഥാപനത്തിന്റെ ഘടന കോര്‍പറേറ്റ്തലത്തിലേക്കുമാറ്റുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സൂക്ഷ്മ, ചെറു, ഇടത്തരം സംരംഭക വകുപ്പ് വേണ്ട സഹായം നല്‍കും. കോര്‍പറേറ്റ് ഗവേണന്‍സ് അല്ലെങ്കില്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് എന്നിവയിലേക്കു മാറുന്നതിനാണ് സഹായം. വിപണനത്തിനോ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനോ ആകും ഇത്തരത്തില്‍ സഹായം ലഭിക്കുക. ഇതുപ്രകാരം താഴെപറയുന്ന ആനുകൂല്യങ്ങള്‍ നല്‍കുന്നു.

1. രജിസ്ട്രേഷന്‍ ഫീ/സ്റ്റാറ്റ്യൂട്ടറി ഫീ: പരമാവധി ചെലവിന്റെ 50 ശതമാനം.
2. ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റിനു നല്‍കുന്ന ഫീ അല്ലെങ്കില്‍ നിയമവിദഗ്ധനു നല്‍കുന്ന ഫീ: രേഖാമൂലമുള്ള തെളിവിന്റെ അടിസ്ഥാനത്തില്‍ 50 ശതമാനം. പരമാവധി. 20,000 രൂപ.
3. മെമ്മോറാണ്ടവും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനുംഅച്ചടിക്കുന്നതിനുള്ള ചെലവ്: ചെലവിന്റെ പരമാവധി 50 ശതമാനം തുക റീഇംബേഴ്സ്ചെയ്തു നല്‍കാം.
4. റീഇംബേഴ്സിന് അര്‍ഹതപ്പെട്ട മൊത്തം തുക: കേന്ദ്രസര്‍ക്കാരിന്റെ സഹായം പരമാവധി 50 ശതമാനം (1+2+3) പരമാവധി45,000 രൂപ.
പണം കൊടുത്തതിന്റെ അസ്സല്‍ രസീത് നിര്‍ദിഷ്ട അപേക്ഷയോടൊപ്പം ഹാജരാക്കണം.

അപേക്ഷയോടൊപ്പം വ്യവസായ ഡയറക്ടര്‍/ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെ നിശ്ചിത ഫോര്‍മാറ്റിലുള്ള സര്‍ട്ടിഫിക്കറ്റ്കൂടി നല്‍കണം. (ഫോര്‍മാറ്റ് 6.1).
അതല്ലെങ്കില്‍ നോട്ടറി സ്റ്റാമ്പ്പേപ്പറില്‍ തയ്യാറാക്കിയ സത്യവാങ്മൂലം നല്‍കണം. അതോടൊപ്പം റവന്യൂസ്റ്റാമ്പ് പതിച്ച പ്രീ–റസീപ്റ്റും (3 കോപ്പി) ഹാജരാക്കണം.
ബന്ധപ്പെട്ട രേഖകള്‍സഹിതം അപേക്ഷ ദി ഡയറക്ടര്‍, എംഎസ്എംഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞാണി റോഡ്, അയ്യന്തോള്‍, തൃശൂര്‍ എന്ന വിലാസത്തില്‍ അയച്ചുകൊടുക്കുക.

ഇതേ ആവശ്യത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്നോ/സംസ്ഥാന സര്‍ക്കാരില്‍നിന്നോ മറ്റു ധനകാര്യസ്ഥാപനങ്ങള്‍വഴിയോ ആനുകൂല്യങ്ങളൊന്നും വാങ്ങിയിട്ടില്ലെന്നു കാണിക്കുന്ന പ്രഖ്യാപനവും നടത്തേണ്ടതാണ്.

ജില്ലാ വ്യവസായകേന്ദ്രം മുന്‍ ജനറല്‍ മാനേജർ ആണ് ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top