12 July Saturday

10 വയസ്സുകാരിയെ പീഡിപ്പിച്ച ലീഗ് കൗൺസിലർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 2, 2018

മഞ്ചേരി > മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ച നഗരസഭാ മുസ്ലിംലീഗ് കൗൺസിലർ കാളിയാർതൊടി കുട്ടൻ പിടിയിൽ. വ്യാഴാഴ്ച വൈകിട്ട് നാലിന് ഗൂഡല്ലൂർമൈസൂരു റോഡിലെ സ്വകാര്യ ലോഡ്ജിൽനിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തെതുടർന്നാണ് എസ്‌ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലുള്ള സംഘം ഗൂഡല്ലൂർ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്.

 അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കി  പത്തുവയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ടിവി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറുപതുവയസ്സുകഴിഞ്ഞ കുട്ടൻ പീഡിപ്പിച്ചത്. ഡിസംബർ മുതൽ പലപ്പോഴായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കി. പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടും കൗൺസിലറെ പുറത്താക്കാനോ കുട്ടിയുടെ വീട് സന്ദർശിക്കാനോ നഗരസഭാ ഭരണസമിതി തയ്യാറായില്ല. കുട്ടനെ പാർടിയിൽനിന്ന് പുറത്താക്കിയെങ്കിലും കൗൺസിലർ സ്ഥാനത്ത് തുടരുകയാണ്. അറസ്റ്റ് വൈകുന്നതിൽ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top