19 April Friday

മാരുതി സൂപ്പർ ക്യാരിക്ക് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Friday Mar 2, 2018

കൊച്ചി > വാണിജ്യ വാഹനങ്ങൾക്കുള്ള 2017 ലെ വാർഷിക പുരസ്‌കാര ചടങ്ങളിൽ മാരുതി സുസുക്കി സൂപ്പർ ക്യാരിക്ക് മികച്ച അംഗീകാരം. 'കൊമേഴ്‌സ്യൽ വെഹിക്കിൾ ഓഫ് ദി ഇയർ അവാർഡ്', സ്‌മോൾ കൊമേഴ്‌സ്യൽ വെഹിക്കിൾ അവാർഡ്' എന്നീ നേട്ടങ്ങളാണ് മാരുതി സുസുക്കി സൂപ്പർ ക്യാരി സ്വന്തമാക്കിയത്. മാരുതി സുസുക്കി വൈസ് പ്രസിഡന്റ് രാം സുരേഷ് അഖേല്ലയും ജനറൽ മാനേജർ അരുൺ അറോറയും ചേർന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. തങ്ങളുടെ പുതിയ വാഹനം പ്രൗഢമായ ഈ പുരസ്‌കാരങ്ങൾ നേടിയതിന്റെ സന്തോഷം പങ്കുവച്ച രാം സുരേഷ് അഖേല്ല, ഇന്ത്യയുടെ ബിസിനസ് ആവശ്യങ്ങൾക്ക് യോജ്യമായ തരത്തിൽ കൂടുതൽ നവീകരണങ്ങൾ നടത്താൻ ഈ നേട്ടം പ്രചോദിപ്പിക്കുന്നതായി അറിയിച്ചു.

ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ഉയർന്ന സാങ്കേതികത്തികവോടെയാണ് ആദ്യ മിനി ട്രക്കായ സൂപ്പർ  ക്യാരിയുമായി മാരുതി സുസുക്കി വാണിജ്യ വാഹന വിഭാഗത്തിലാണ് കടന്നത്. ഇന്ത്യൻ വിപണിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത സൂപ്പർ ക്യാരി ഒട്ടേറെ പരീക്ഷണങ്ങൾക്ക് ശേഷമാണ് അവതരിപ്പിച്ചത്. ഇതിലൂടെ മാരുതി സുസുക്കി ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വാഹനത്തിന് അനുയോജ്യമായ മാറ്റങ്ങൾ വരുത്തി. വാണിജ്യാവശ്യങ്ങൾക്കുള്ള ഭാരം വഹിക്കുന്ന വിഭാഗത്തിൽ പുതുതായി എത്തിയിട്ടും ഈ വർഷം 7,300 ലേറെ സൂപ്പർ ക്യാരി യൂണിറ്റുകൾ വിൽക്കാൻ മാരുതി സുസുക്കിക്ക് സാധിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. മിനി ട്രക്ക് വിഭാഗത്തിൽ വിപണിയിൽ ഏകദേശം ആറ് ശതമാനം പങ്കാളിത്തമാണിത്.

ലോജിസ്റ്റിക്‌സ് ഇടപാടുകാർ, വിതരണക്കാർ, വെള്ളം, പാൽ എന്നിവയുടെ വിതരണക്കാർ, പച്ചക്കറി വ്യാപാരികൾ തുടങ്ങിയവരാണ് സൂപ്പർ ക്യാരി ഉടമകൾ.
പവർ, പിക്കപ്പ്, മൈലേജ്, ചടുലമായ പ്രവർത്തനം തുടങ്ങിയ മേന്മകളാണ് എടുത്തുപറയുന്നത്. രാജ്യത്തൊട്ടാകെ 1300 ലേറെ സർവീസ് സെന്ററാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top