19 April Friday

നിരക്കുകളില്‍ മാറ്റമില്ല; വായ്പാനയം പ്രഖ്യാപിച്ചു.

വെബ് ഡെസ്‌ക്‌Updated: Tuesday Feb 2, 2016

മുംബൈ>മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ പണ വായ്പാവലോകന നയം പ്രഖ്യാപിച്ചു.നിലവില്‍ റിപ്പോ നിരക്ക് 6.75 ശതമാനവും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമാണ്.  പണപ്പെരുപ്പ് ഉയര്‍ന്നേക്കാമെന്നതിനാലാണ് നിരക്ക് ഉയര്‍ത്താത്തത്.

ബജറ്റിലെ സ്ഥിതിവിവരക്കണക്കുകളും നിര്‍ദേശങ്ങളും വിലയിരുത്തി മാര്‍ച്ചിലോ ഏപ്രിലിലോ ആര്‍ബിഐ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്തിയേക്കാമെന്ന് പറയുന്നു.ബാങ്കുകളുടെ പലിശ രഹിത കരുതല്‍ അനുപാതം (സിആര്‍ആര്‍) 4 ശതമാനമായി  മാറ്റമില്ലാതെ തുടരും.

ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റംവരുത്തിയിരുന്നില്ല. കഴിഞ്ഞവര്‍ഷം പലതവണയായി 1.25 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top