25 March Saturday

ആശീർവാദ് സിനിമാസ് ചൈനയിൽ സിനിമാ നിർമാണ–-വിതരണ രംഗത്തേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019


കൊച്ചി
ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ് ചൈനയിൽ സിനിമാ നിർമാണ–-വിതരണ രംഗത്തേക്ക്‌ കടക്കുന്നു. ഹോങ്കോങ്ങിൽ ഫെയ്തിയെൻ- ആശീർവാദ് സിനിമാസ് എന്ന പേരിൽ ചൈനയിലെ ചിന്താവ് സൂപ്പർ ലിങ്ക് പിക്ചർ ലിമിറ്റഡുമായി ചേർന്ന് ഇന്ത്യൻ സിനിമകളുടെ നിർമാണവും വിതരണവും ആരംഭിക്കാനാണ്‌ ധാരണയായത്‌. ‘ചിന്താവ് ഇന്റർനാഷണൽ ഫിലിം ആൻഡ്‌ ടിവി ഫെസ്റ്റിവൽ 2019’ൽ മോഹൻലാലും ചിന്താവ് സൂപ്പർ ലിങ്ക് പിക്ചർ ലിമിറ്റഡ്‌ പ്രതിനിധി ജാക്കും ചേർന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. നിർമാതാവ് ആന്റണി പെരുമ്പാവൂർ, ഡോ. നിംഷാദ്, ചിന്താവ് ഫിലിം ബ്യൂറോ മിനിസ്റ്റർ ഷെങ് ഷൗട്ടിയാൻ എന്നിവർ പങ്കെടുത്തു.

100 കോടി മുതൽമുടക്കിൽ ആശീർവാദ് സിനിമാസ്‌ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന പേരിൽ നിർമ്മിച്ച്‌,  പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ചൈനയിലും റിലീസ് ചെയ്യും. ഓണത്തിന് റിലീസ് ചെയ്യുന്ന ആശീർവാദ് സിനിമാസിന്റെ "ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യുടെ കുറെ രംഗങ്ങൾ ചൈനയിൽ ചിത്രീകരിച്ചവയാണ്.  ദൃശ്യം, ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങൾക്ക്‌  ചൈനീസ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ചതാണ്‌ പുതിയ സംരംഭത്തിന്‌ പ്രചോദനമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top