26 April Friday

മെഡിക്കല്‍ ടൂറിസം: കേരളത്തിന് അനന്തസാധ്യതകളെന്ന് സെമിനാര്‍

വെബ് ഡെസ്‌ക്‌Updated: Sunday May 1, 2016

കൊച്ചി> മെഡിക്കല്‍ ടൂറിസം മേഖലയാണ് കേരളത്തിന്റെ ഭാവി വളര്‍ച്ചാസാധ്യതയും തൊഴില്‍സാധ്യതയുമെന്ന് കേരള മാനേജ്മെന്റ് അസോസിയേഷന്‍ സെമിനാര്‍. മെഡിക്കല്‍ വാല്യു ട്രാവല്‍: കേരളത്തിന്റെ സാധ്യതാ വാതായനം”എന്ന സെമിനാറില്‍ ആസ്റ്റര്‍ മെഡ്സിറ്റി സിഇഒ ഡോ. ഹാരിഷ് പിള്ള മുഖ്യാതിഥിയായി. മറ്റേത് രാജ്യങ്ങളെക്കാളും മികച്ച സൌകര്യങ്ങളും വിദഗ്ധ സേവനങ്ങളും കേരളത്തില്‍ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മെഡിക്കല്‍ വാല്യു ട്രാവല്‍ മേഖലയുടെ സാധ്യത നാം ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ല. വികസിത രാജ്യങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ കേരളത്തില്‍ ലഭിക്കും. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. ആയുര്‍വേദത്തിന്റെയും സ്പെഷ്യാലിറ്റി ആശുപത്രികളുടെയും സേവനം ഉപയോഗപ്പെടുത്തി മെഡിക്കല്‍ ടൂറിസം രംഗത്ത് മുന്നേറാന്‍കഴിഞ്ഞാല്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കാന്‍കഴിയും. സംസ്ഥാനത്തിന് സാമ്പത്തികനേട്ടം ഉണ്ടാക്കാനും ഇതുവഴി സാധിക്കുമെന്ന് ഹാരിഷ് പിള്ള പറഞ്ഞു.കെ എം എ സീനിയര്‍ വൈസ് പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top