19 April Friday

മുത്തൂറ്റ‌് ക്യാപിറ്റലിന‌് ലാഭം 23.3 കോടി രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കൊച്ചി> മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുത്തൂറ്റ് കാപിറ്റൽ സർവീസസ് ലിമിറ്റഡിന‌്  ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ മൊത്തലാഭം 23.3  കോടി രൂപ. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ലാഭം 15.7 കോടിയായിരുന്നു. 48 ശതമാനത്തിന്റെ വർധനയാണുണ്ടായത‌്. ഡിസംബർ 31ന് അവസാനിച്ച  കഴിഞ്ഞ മൂന്ന് പാദങ്ങളിലായി ആകെ ലാഭം  64.1 കോടി രൂപയാണ‌്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ   32.2 കോടിയായിരുന്നു. 99 ശതമാനം വളർച്ച.

കഴിഞ്ഞ പാദത്തിലെ ആകെ വരുമാനം 35 ശതമാനം  വർധിച്ച‌് 142.3 കോടിയായി. മുൻ വർഷം  105.2  കോടിയായിരുന്നു.  കഴിഞ്ഞ മൂന്ന് പാദങ്ങളിലെ കമ്പനിയുടെ വരുമാനം 279.3 കോടിയിൽനിന്ന‌് 43 ശതമാനം വർധനയോടെ 398.6 കോടിയായി. ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ കമ്പനി 493.1 കോടി രൂപയുടെ ഇരുചക്ര വാഹന വായ്പ നൽകി. ആകെ 502.1 കോടിയുടെ വായ്പയാണ് ഇക്കാലയളവിൽ നൽകിയത്. കമ്പനിയുടെ ആകെ ആസ‌്തി 2595.9 കോടിയായി. 
ഓരോ പാദത്തിലും കമ്പനി സുസ്ഥിരമായ വളർച്ചയാണ് കാഴ്ചവയ‌്ക്കുന്നതെന്ന് മുത്തൂറ്റ് കാപിറ്റൽ സർവീസസ് എം ഡി തോമസ് ജോർജ് മുത്തൂറ്റ് പറഞ്ഞു.  

പുതിയ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നതിന് മൂന്ന് വർഷം മുമ്പ് ആവിഷ്കരിച്ച പദ്ധതികൾ പ്രകാരം ദക്ഷിണേന്ത്യൻ ഇതരമേഖലകളിൽ വായ്പ നൽകുന്നത് 20 ശതമാനത്തിൽനിന്ന‌് 37 ശതമാനമായി കൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top